ഗുജറാത്തിൽ മുന്നൂറ് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നും ആയുധങ്ങളുമായി പാക് ബോട്ട് പിടിയിൽ. അൽ സൊഹേലി എന്നുപേരുള്ള മത്സ്യ ബന്ധന ബോട്ടാണ് കോസ്റ്റ്ഗാർഡ് പിടികൂടിയത്. ഒരു പാക്ക് ബോട്ട് ഇന്ത്യൻ പ്രദേശത്തേക്ക് കടക്കുന്നതായി ഗുജറാത്ത് എടിഎസിൽ നിന്ന് പ്രത്യേക രഹസ്യാന്വേഷണ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കോസ്റ്റ്ഗാർഡും ഗുജറാത്ത് എ ടി എസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ബോട്ട് പിടിയിലായത്. ബോട്ടിലുണ്ടായിരുന്ന പത്ത് പേരെ കസ്റ്റഡിയിലെടുത്തു. പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നും പുറപ്പെട്ടതാണ് ബോട്ടെന്നാണ് സൂചന, അന്വേഷണം തുടരുകയാണെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു.