6 20

ആരാണയാളെ വെടിവെച്ചത്? സുന്ദരിയായ ആ പെണ്‍കൊടിക്ക് അതിലെന്താണു പങ്ക്? ശൈഖ് അസ്ഫൂര്‍ കാട്ടുന്നത്ര നിഗൂഢതകള്‍ അതിനുള്ളിലുണ്ടോ??? നാടിനെ ഉള്‍ക്കൊള്ളാത്ത, കെട്ടിയിറക്കപ്പെട്ട നിയമങ്ങളുടെ ഒരു കോടതി സംവിധാനം. അതിന്റെ ലീഗല്‍ ഓഫീസറായി ഈജിപ്ഷ്യന്‍ ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചുവരുന്നൊരു യുവാവ്. അയാള്‍ക്കു മുന്നിലേക്കാണ് ഈ കൊലപാതകക്കേസെത്തുന്നത്. സ്വാര്‍ത്ഥബുദ്ധികളായ ഭരണവര്‍ഗ്ഗത്തിനും ജനക്ഷേമതത്പരരല്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ പൊതുജനം കടലാസുപണികളിലെ വിവരങ്ങള്‍ മാത്രമായി മാറുന്നതിനു സാക്ഷ്യംവഹിക്കുകയാണയാള്‍. ഈ കോട്ടയില്‍നിന്നും എന്നാണിനിയൊരു മോചനം? കടലാസിലൊതുങ്ങാത്ത മനുഷ്യനെക്കാണാന്‍ എന്നാണിവര്‍ക്കൊക്കെ കഴിയുക? ആധുനിക ഈജിപ്ഷ്യന്‍ നാടകപ്രസ്ഥാനത്തിന്റെ ആചാര്യനായ തൗഫീഖ് അല്‍ ഹക്കീമിന്റെ ആത്മകഥാംശമുള്ള നോവല്‍. ‘ഒരു പബ്ലിക് പ്രോസിക്യൂട്ടറുടെ ഡയറിക്കുറിപ്പുകള്‍’. പരിഭാഷ – എസ്.എ ഖുദ്‌സി. മാതൃഭൂമി. വില 187 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *