നിശ്ചയദാര്‍ഢ്യവും സര്‍ഗാത്മകതയും പുതിയ ആശയങ്ങളുമുള്ള ഒരു മുയലാണ് സസ. പണത്തിനു വേണ്ടി മരങ്ങള്‍ വെട്ടി വില്‍ക്കുന്ന അത്യാഗ്രഹിയായ അയല്ക്കാരന് ചെന്നായയെ മരങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെയും വസ്തുക്കള്‍ വെറുതെ കളയാതെ മറ്റെന്തെങ്കിലും ഉണ്ടാക്കി ഉപയോഗിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് അവള് പറഞ്ഞു മനസിലാക്കുന്നു. അത്യാഗ്രഹം ആപത്തെന്ന് ഈ കഥ നമ്മെ പഠിപ്പിക്കുന്നു. ഒപ്പം വനങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രകൃതിയുടെ ദാക്ഷിണ്യത്തെക്കുറിച്ചും നമുക്ക് പറഞ്ഞുതരുന്നു. ‘ഓരോന്നും വിലപ്പെട്ടതാണ്’. ഡേവിഡ് ഹൗലറ്റ്. ചിത്രീകരണം – ഉര്‍വശി ദുബെ. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 142 രൂപ.