ഒപ്പോ റെനോ 9 സീരീസിലെ ഫീച്ചര്‍ വിവരങ്ങള്‍ പുറത്തുവിട്ടു. ഒപ്പോ റെനോ 9, ഒപ്പോ റെനോ 9 പ്രോ, ഒപ്പോ റെനോ 9 പ്രോ+ എന്നിവയാണ് പുതിയ ഫോണുകള്‍. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ഈ ഹാന്‍ഡ്സെറ്റുകളുടെ സ്റ്റോറേജ്, മെമ്മറി കോണ്‍ഫിഗറേഷന്‍ ഓപ്ഷനുകള്‍ ഒപ്പോ വെളിപ്പെടുത്തി. മൂന്ന് വ്യത്യസ്ത നിറങ്ങളിലാണ് ഹാന്‍ഡ്‌സെറ്റുകള്‍ എത്തുക. സോണിയുടെ 50 മെഗാപിക്‌സല്‍ മുന്‍നിര സെന്‍സറുമായി ഇത് വരുമെന്നും ഒപ്പോ സ്ഥിരീകരിച്ചിട്ടുണ്ട്. ഒപ്പോ റെനോ 9 സീരീസിന് 50 മെഗാപിക്‌സല്‍ സോണിയുടെ മുന്‍നിര സെന്‍സര്‍ ലഭിക്കും. ഇത് ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുമായാണ് വരുന്നത്. കൂടാതെ മെച്ചപ്പെട്ട നൈറ്റ് ഫൊട്ടോഗ്രഫിയും ഉറപ്പുനല്‍കുന്നു. ഒപ്പോ റെനോ 9 പ്രോ, ഒപ്പോ റെനോ 9 പ്രോ+ എന്നിവയ്ക്ക് മാത്രമേ ഈ ഇമേജ് സെന്‍സര്‍ ലഭിക്കൂ എന്നതും ശ്രദ്ധേയമാണ്. ഒപ്പോ റെനോ 9 പ്രോ പ്ലസില്‍ ഒഐഎസ് ഫീച്ചറും ഉള്‍പ്പെടുത്തിയേക്കും. ഈ ഫോണുകളില്‍ ഓട്ടോഫോക്കസോടുകൂടിയ 32 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ഉണ്ടാകും. ഒപ്പോ റെനോ 9 സീരീസില്‍ മാരിസിലിക്കണ്‍ എക്‌സ് ഇമേജിങ് ന്യൂറല്‍ പ്രോസസിങ് യൂണിറ്റ് സജ്ജീകരിക്കും. ഓപ്പോ റെനോ 9ന്റെ അടിസ്ഥാന വേരിയന്റ് 8 ജിബി റാമും 256 ജിബി സ്റ്റോറേജുമായാണ് വരുന്നത്. ഒപ്പോ റെനോ 9 പ്രോയില്‍ 16ജിബി റാമും 256 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജും ഉണ്ടാകും. ഈ രണ്ട് മോഡലുകള്‍ക്കും 4,500 എംഎഎച്ച് ആയിരിക്കും ബാറ്ററി. അതേസമയം, ഒപ്പോ റെനോ പ്രോ പ്ലസില്‍ 16ജിബി റാമും 256 ജിബി സ്റ്റോറേജും ഉള്‍പ്പെടും. ഇതിന് 4,700 എംഎഎച്ച് ആണ് പ്രതീക്ഷിക്കുന്ന ബാറ്ററി.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan