വയനാട്  ദുരന്തത്തിന്‍റെ പതിനൊന്നാം ദിവസം 4 മൃതദേഹം കൂടി കണ്ടെത്തി. സൂചിപ്പാറ മേഖലയിൽ സന്നദ്ധപ്രവർത്തകർ കണ്ടെത്തിയ മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്യാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇന്നത്തെ ജനകീയ തെരച്ചിൽ അവസാനിപ്പിച്ചു, ഞായറാഴ്ച വീണ്ടും ജനകീയമായി തന്നെ തിരച്ചിൽ നടത്താനാണ് തീരുമാനം . കാണാതായത് 133 പേരെന്ന് ഔദ്യോഗിക കണക്ക് പുറത്തുവന്നു. ജനകീയ തെരച്ചില്‍ നടന്ന മേഖലയില്‍ നിന്ന് വേറെ മൃതദേഹങ്ങളൊന്നും കണ്ടെത്താനായില്ല. ജനകീയ തെരച്ചിലിൽ എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, പോലിസ് വിഭാഗങ്ങള്‍ക്കൊപ്പം റവന്യു വകുപ്പ് ജീവനക്കാരും പ്രദേശവാസികളും ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും അണിനിരന്നു.വെള്ളിയാഴ്ച രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയായിരുന്നു തെരച്ചില്‍. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരില്‍ രജിസ്റ്റര്‍ ചെയ്ത 190 പേരും തെരച്ചില്‍ സംഘത്തോടൊപ്പം ചേര്‍ന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനുശേഷം ഞായറാഴ്ച രാവിലെ ജനകീയ തെരച്ചിൽ തുടരാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *