ഒമര്‍ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ എന്ന ചിത്രം ഒടിടി റിലീസിന്. സൈന പ്ലേ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ സ്ട്രീം ചെയ്യപ്പെടുന്ന ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചു. ഏപ്രില്‍ 15 ന് വിഷു ദിനത്തിലാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. ഇര്‍ഷാദ് അലി നായകനായ ചിത്രത്തില്‍ നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിങ്ങനെ നാല് പുതുമുഖ നായികമാരാണ് ഉള്ളത്. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ എന്ന് ചൂണ്ടിക്കാട്ടി എക്‌സൈസ് കേസ് എടുത്തിരുന്നു. ഇതിനു പിന്നാലെ അണിയറക്കാര്‍ ചിത്രം തിയറ്ററില്‍ നിന്ന് പിന്‍വലിച്ചിരുന്നു. എന്നാല്‍ എക്‌സൈസ് വകുപ്പ് എടുത്ത കേസ് പിന്നീട് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണിത്. ഒമര്‍ ലുലുവിന്റെ അഞ്ചാമത്തെ ചിത്രമാണിത്. ഫണ്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സ്റ്റോണര്‍ വിഭാഗത്തില്‍ പെടുന്ന ഒന്ന് കൂടിയാണ്.