ഒല ഇലക്ട്രിക് എസ്1, എസ്1 പ്രോ എന്നിവയ്ക്കായി ‘ഗെറുവ’ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മാര്‍ഷ്മാലോ, മില്ലേനിയല്‍ പിങ്ക്, ആന്ത്രാസൈറ്റ് ഗ്രേ, മിഡ്നൈറ്റ് ബ്ലൂ, മാറ്റ് ബ്ലാക്ക് എന്നിങ്ങനെ അഞ്ച് പുതിയ കളര്‍ ഓപ്ഷനുകളോടെയാണ് ഒല എസ്1 വേരിയന്റ് ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത്. ഒല ഇലക്ട്രിക് നിലവില്‍ എസ്1, എസ്1 പ്രോ, എസ്1 എയര്‍ എന്നിങ്ങനെ മൂന്ന് ഇലക്ട്രിക് സ്‌കൂറുകള്‍ രാജ്യത്ത് വില്‍ക്കുന്നുണ്ട്. എസ്1 പ്രോ 2021-ല്‍ എത്തി. ഇത് 1.40 ലക്ഷം രൂപ വിലയില്‍ ലഭ്യമാണ്. ഒല എസ്1 ന് ഒരു ലക്ഷം രൂപയാണ് വില. എസ് 1 എയറിന് 85,000 രൂപയാണ് എന്‍ട്രി ലെവല്‍ വേരിയന്റിന്റെ വില. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് ഒല എസ്1. 4കിലോവാട്ട്അവര്‍ ബാറ്ററി പാക്കും 8.5കിലോവാട്ട് മിഡ് മൗണ്ടഡ് മോട്ടോറുമായാണ് ടോപ്പ്-സ്‌പെക്ക് ഒല എസ്1 പ്രോ വരുന്നത്. ഒറ്റ ചാര്‍ജില്‍ ഈ വേരിയന്റിന് 181 കിലോമീറ്റര്‍ റേഞ്ച് അവകാശപ്പെടുന്നു. ഇത് നാല് റൈഡിംഗ് മോഡുകളില്‍ ലഭ്യമാണ്. ഇക്കോ, നോര്‍മല്‍, സ്പോര്‍ട്ട്, ഹൈപ്പര്‍ എന്നിവയാണവ.