ഓണ്‍ലൈനില്‍ നിന്ന് 200 ഷോറൂമുകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഒല. 2021 ഓഗസ്റ്റില്‍ ബ്രാന്‍ഡ് അവതരിപ്പിച്ച് ഒരു വര്‍ഷത്തോളം സമയമെടുത്ത ശേഷമാണ് ഷോറൂമിനെക്കുറിച്ചുള്ള തീരുമാനം ഒല അറിയിക്കുന്നത്. എക്‌സ്പീരിയന്‍സ് സെന്റര്‍ എന്ന് ഒല വിശേഷിപ്പിക്കുന്ന പുതിയ ഷോറൂമുകളില്‍ എസ്1, എസ്1 പ്രോ, എസ്1 എയര്‍ തുടങ്ങിയ ഇലക്ട്രിക് സ്‌കൂട്ടറുകളും വകഭേദങ്ങളും പ്രദര്‍ശിപ്പിക്കും. വാഹനങ്ങള്‍ വാങ്ങുന്നതിനു മുന്‍പ് നേരിട്ട് കണ്ട് ഉറപ്പാക്കാനും ടെസ്റ്റ് റൈഡ് ചെയ്യാനും സംശയദൂരീകരണം നടത്താനുമെല്ലാം ഒല എക്‌സ്പീരിയന്‍സ് സെന്ററില്‍ സൗകര്യമുണ്ട്. ഒന്നര മാസത്തിനുള്ളില്‍ 100 കേന്ദ്രങ്ങളില്‍ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറക്കുമെന്നാണ് സൂചന. ഓണ്‍ലൈന്‍ മാത്രമാകാതെ ഓഫ്ലൈനിലൂടെ ഷോറൂം കേന്ദ്രീകരിച്ച് വില്‍ക്കാനാണോ ഒല ലക്ഷ്യമിട്ടിരിക്കുന്നത്.