തമന്നയുടെ വരാനിരിക്കുന്ന ചിത്രം ‘ഒഡെല 2’ന്റെ റിലീസ് ഡേറ്റ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. 2022 ലെ തെലുങ്ക് ചിത്രമായ ഒഡെല റെയില്‍വേ സ്റ്റേഷന്റെ തുടര്‍ച്ചയാണ് ഒഡെല 2. ഇപ്പോള്‍ പുറത്തിറക്കിയ പുതിയ പോസ്റ്റര്‍ അനുസരിച്ച് ചിത്രം ഏപ്രില്‍ 17ന് റിലീലസ് ചെയ്യും. ആദ്യ ചിത്രം ഒഡെല റെയില്‍വേ സ്റ്റേഷന്‍ ഒരു മര്‍ഡര്‍ മിസ്റ്ററി ചിത്രം ആണെങ്കില്‍ ഒഡെല 2 ഒരു ഫാന്റസി ഹൊറര്‍ ചിത്രം എന്ന നിലയിലാണ് ഇറങ്ങുന്നത്. ശിവ ശക്തി സംബന്ധിച്ച് ഒന്നിലധികം പരാമര്‍ശങ്ങളുണ്ട് ടീസറില്‍. തമന്ന മെറൂണ്‍ വസ്ത്രം ധരിച്ച്, രുദ്രാക്ഷം ധരിച്ച് സന്യാസി വേഷത്തിലാണ് എത്തുന്നത്. ഒരു ഡിവൈന്‍ വേഷത്തിലാണ് താരം. സുദ്ദല അശോക് തേജ സംവിധാനം ചെയ്യുന്ന ഒഡെല 2 നിര്‍മ്മിക്കുന്നത് മധു ക്രിയേഷന്‍സും സമ്പത്ത് നന്ദി ടീം വര്‍ക്കുമാണ്. തമന്ന ഭാട്ടിയയെ കൂടാതെ, വസിഷ്ഠ എന്‍ സിംഹ, ഹെബാ പട്ടേല്‍, നാഗ മഹേഷ്, വംശി, യുവ എന്നിവരും അഭിനയിക്കുന്നു.