ലോകത്ത് ഏതാണ്ട് 37 മുതല്‍ 40 ശതമാനത്തോളം ആളുകള്‍ ഒ പോസിറ്റീവ് എന്ന രക്തഗ്രൂപ്പില്‍പെടുന്നവരാണ്. ഇവര്‍ക്ക് എ, ബി, എബി, ഒ എന്നീ രക്ത ഗ്രൂപ്പില്‍പെട്ടവര്‍ക്ക് രക്തം ദാനം ചെയ്യാം. ഇതിന് പുറമേ, ഒ പോസിറ്റീവ് രക്തമുള്ളവര്‍ക്ക് സ്വാഭാവികമായ പ്രതിരോധ ശേഷി മറ്റ് രക്തഗ്രൂപ്പുകളിലെ ആളുകളെ വച്ച് നോക്കുമ്പോള്‍ അല്‍പം കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ശരീരത്തിലെ നല്ല ബാക്ടീരികളെയും സൂഷ്മാണുക്കളുടെയും വളര്‍ച്ചയ്ക്ക് മറ്റ് രക്തഗ്രൂപ്പുകളെക്കാള്‍ ഒ പോസിറ്റീവ് രക്തം അനുകൂല ഘടകമാണ്. ഇത് പ്രതിരോധ ശേഷി സ്വഭാവികമായും മികച്ചതാക്കാന്‍ സഹായിക്കും. ഇത് മറ്റുള്ളവരെക്കാള്‍ ഇവരെ രോഗാണിക്കളോട് പൊരുതുന്നതിനും ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കും. ഹൃദ്രോഗം ഉണ്ടാവാനുള്ള സാധ്യതയും ഒ രാക്തഗ്രൂപ്പുകാര്‍ക്ക് കുറവാണ്. രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുന്നത് ഈ രക്ത ഗ്രൂപ്പിന് തടയാന്‍ സാധിക്കും. കൂടാതെ വാക്‌സിനുകളോട് മികച്ച രീതിയില്‍ പ്രതികരിക്കുകയും ചെയ്യുന്നു.