ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന പുതിയ ചിത്രം ‘ഓ മേരി ലൈല’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ലൈലാസുരന്‍ എന്ന കഥാപാത്രമായാണ് ആന്റണി ചിത്രത്തിലെത്തുന്നത്. ഒരു ക്യാമ്പസ് പ്രണയ ചിത്രമാകും ഓ മേരി ലൈല എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. നവാഗതനായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 23ന് ക്രിസ്മസ് റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ആന്റണിയുടെ സഹപാഠി കൂടിയാണ് സംവിധായകന്‍ അഭിഷേക്. അനുരാജ് ഒ ബിയുടേതാണ് തിരക്കഥ. ഡോ. പോള്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ് ആണ് നിര്‍മ്മാണം. ആന്റണിക്കൊപ്പം സോന ഒലിക്കല്‍, നന്ദന രാജന്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ് സലീം, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സെന്തില്‍ കൃഷ്ണ, ശിവകാമി, ബ്രിറ്റൊ ഡേവിസ്, ശ്രീജ നായര്‍ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.