ലോകത്തിലെ ഏറ്റവും മൂല്യമുളള കമ്പനിയെന്ന നേട്ടം തിരിച്ചു പിടിച്ച് എന്‍വിഡിയ. വിപണി മൂലധനത്തില്‍ മൈക്രോസോഫ്റ്റിനെ മറികടന്നാണ് എന്‍വിഡിയ ഈ നേട്ടം സ്വന്തമാക്കിയത്. എന്‍വിഡിയ യുടെ വിപണി മൂല്യം 3.45 ലക്ഷം കോടി ഡോളറിലെത്തി. 3.44 ലക്ഷം കോടി ഡോളറാണ് മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം. എ.ഐ ചിപ്പ് കമ്പനിയുടെ ഓഹരി 3 ശതമാനം ഉയര്‍ന്ന് 141.40 ഡോളറിലെത്തി. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മാത്രം കമ്പനിയുടെ ഓഹരികള്‍ ഏകദേശം 24 ശതമാനമാണ് ഉയര്‍ന്നത്. 2023 ന്റെ പകുതി മുതല്‍ ടിം കുക്കിന്റെ ആപ്പിളിനോടും സത്യ നാദെല്ല സി.ഇ.ഒ ആയ മൈക്രോസോഫ്റ്റിനോടും വിപണി മൂലധന റാങ്കിംഗിലെ ഒന്നാം സ്ഥാനത്തിനായി എന്‍വിഡിയ കടുത്ത മത്സരമാണ് കാഴ്ചവെക്കുന്നത്. മുമ്പ് ജനുവരി 24 നാണ് അവര്‍ അവസാനമായി ഒന്നാമതെത്തിയത്. 3.04 ലക്ഷം കോടി ഡോളറാണ് ആപ്പിളിന്റെ വിപണി മൂല്യം. എഐഹാര്‍ഡ്വെയര്‍ മേഖലയിലെ ആധിപത്യമാണ് കമ്പനിക്ക് കരുത്താകുന്നത്.