കേരള ഗവ. നഴ്സസ് അസോസിയേഷന്റെ (കെജിഎന്‍എ) നേതൃത്വത്തില്‍ നഴ്സുമാര്‍ ഇന്നു രാവിലെ 11ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തുന്ന മാർച്ച് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന് ഉദ്ഘാടനം ചെയ്യും.
താത്കാലിക നഴ്സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കുക, കിടത്തി ചികിത്സയുള്ള എല്ലാ ആശുപത്രികളിലും എട്ടു മണിക്കൂര്‍ ജോലി നടപ്പാക്കുക,സേവന മേഖലകളെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തുക, ജനപക്ഷ ബദല്‍ വികസന നയങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാര്‍ച്ച്.
എന്നാൽ
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ മിനിമം വേതനം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. 2018 ല്‍ പുറപ്പെടുവിച്ച വേതന പരിഷ്‌കരണ ഉത്തരവ് കോടതി റദ്ദാക്കുകയും ചെയ്തു. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് വേതനം പരിഷ്‌കരിച്ചതെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റും വാദിച്ചതോടെയാണ് 2018 ലെ ഉത്തരവ് റദ്ദാക്കിയത്.
ആശുപത്രി മാനേജ്മെന്റുകളുടെയും നഴ്സുമാരുടെയും ഭാഗം കേട്ടശേഷം തീരുമാനമെടുക്കണമെന്നും കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിദിന വേതനം 1500 രൂപയാക്കണമെന്നാണ് നഴ്സുമാരുടെ സംഘടനയുടെ ആവശ്യം.