gb

ഇന്‍കമിങ് കോള്‍ നോട്ടിഫിക്കേഷന്‍ സ്വിച്ച് ഓഫ് ചെയ്ത് വെയ്ക്കാന്‍ സഹായിക്കുന്ന ഫീച്ചറുമായി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ് ആപ്പ്. വെബ് ഉപയോക്താക്കള്‍ക്കായാണ് വാട്സ്ആപ്പ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. വിന്‍ഡോസ് 2.2250.4.0 അപ്ഡേറ്റിനായി വാട്സ് ആപ്പ് ബീറ്റ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്കാണ് ‘do not disturb’ ഫീച്ചര്‍ അവതരിപ്പിച്ചത്. സെറ്റിങ്സില്‍ കയറി നോട്ടിഫിക്കേഷനില്‍ ക്ലിക്ക് ചെയ്ത് ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ഓണ്‍ അല്ലെങ്കില്‍ ഓഫ് ചെയ്യാന്‍ സഹായിക്കുന്ന ടോഗിളില്‍ നോട്ടിഫിക്കേഷന്‍ ഡിസെബിള്‍ ചെയ്ത് ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താവുന്നതാണ്. do not disturb മോഡ് തെരഞ്ഞെടുത്തവര്‍ക്കും ചിലപ്പോള്‍ കോള്‍ നോട്ടിഫിക്കേഷന്‍ വന്നു എന്നുവരാം. എന്നാല്‍ പുതിയ ഫീച്ചര്‍ തെരഞ്ഞെടുത്താല്‍ ഈ പ്രശ്നം ഒഴിവാക്കാന്‍ കഴിയും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *