സെപ്റ്റംബറിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനുമായി കിം ജോങ് ഉൻ കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യാന്തര ഉപരോധങ്ങൾ നിലനിൽക്കെ, സാമ്പത്തിക, രാഷ്ട്രീയ, സൈനിക കാര്യങ്ങളിൽ സഹകരിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. ഇതേ തുടർന്ന് കോവിഡ് ലോക്ക്ഡൗണിനു ശേഷം ആദ്യമായി വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് ഉത്തര കൊറിയ. റഷ്യയിൽ നിന്നുള്ള സംഘം അടുത്ത മാസം ഉത്തര കൊറിയയിൽ എത്തും. ഇരുരാജ്യങ്ങളിലേയും പ്രതിനിധികൾ കഴിഞ്ഞ മാസം പ്യോങ്‌യാങ്ങിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് സഞ്ചാരികൾക്ക് ഉത്തര കൊറിയയിലേക്ക് പ്രവേശിക്കാൻ അനുമതി ലഭിച്ചത്.