കൗമാരകാലത്ത് കണ്ടുമുട്ടുന്ന എല്ലാകാര്യങ്ങളിലും അത്ഭുതം കാണുന്ന കണ്ണുകളുണ്ട്. സൗഹൃദത്തിലും സ്‌നേഹത്തിലും ആത്മബന്ധങ്ങളിലും ഈ അത്ഭുതം അവര്‍ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു. ബാല്യത്തിന്റേയും കൗമാരത്തിന്റേയും മനസ്സറിഞ്ഞാണ് ഈ കഥ വിവരിക്കുന്നത്. പറയുന്ന വാക്കുകളുടെ നന്മയും ഓര്‍മ്മപ്പെടുത്തലും ആണ് ഈ കൃതി, അതിനോടൊപ്പം തന്നെ നഷ്ടപ്പെട്ട ബാല്യകൗമാരങ്ങളുടെ ശക്തമായ ഓര്‍മ്മകള്‍ യഥാര്‍ത്ഥമായി മറ്റുള്ളവര്‍ക്കായി പകര്‍ത്തുകയും, അതില്‍ സത്യത്തിന്റെ വെളിച്ചം വിതറുകയും ചെയ്യുകയെന്ന അത്ഭുതമാണ് നൂല്‍പ്പാവകള്‍. തികച്ചും ഗ്രാമീണമായ വാക്കുകളും അനുഭവങ്ങളും ആണ് ഈ നോവലിന്റെ വഴിയിലൂടെ ആശ കൂട്ടിക്കൊണ്ട് പോകുമ്പോള്‍ നമ്മളോട് പറയുന്നത്. നൂല്‍പ്പാവകള്‍ കഥയെഴുത്തല്ല, മനസ്സ് നിറയ്ക്കുന്ന വിസ്മയിപ്പിക്കുന്ന ഒരു കഥ പറച്ചിലാണ്. ‘നൂല്‍പ്പാവകള്‍’. ആശ അഭിലാഷ്. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 446 രൂപ.