സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. രാഹുലിനെ ഈ മാസം 22വരെ റിമാൻഡിൽ വിട്ടു. വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആണ് ജാമ്യാപേക്ഷ തള്ളിയത്.സമരത്തിനിടെ സ്ത്രീകളെ മുന്നിൽ നിർത്തി പൊലീസിനെ പട്ടികകൊണ്ട് അടിച്ചുവെന്ന് ജാമ്യാപേക്ഷ എതിർത്ത് പൊലീസ് കോടതിയിൽ പറഞ്ഞു. രാഹുലിന് ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പൊലീസ് അറിയിച്ചു. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തിൽ നാലാം പ്രതിയാണ് രാഹുൽ.
രാഹുൽ മാങ്കൂട്ടത്തിലിന്റെ മെഡിക്കൽ റിപ്പോർട്ട് പുറത്ത് വന്നു. രാഹുൽ ക്ലിനിക്കലി ഫിറ്റ് ആണ്എന്ന് മെഡിക്കൽ റിപ്പോർട്ട് ലഭിച്ചു. ജനറൽ ആശുപത്രിയിൽ വെച്ചാണ് രണ്ടാമതും രാഹുലിന് മെഡിക്കൽ പരിശോധന നടത്തിയത്. പുലർച്ചെ അടൂരിലെ വീട്ടിലെത്തിയാണ് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്.