ലോകത്തിലെ ഏറ്റവും ക്രൂരനായ ഭരണാധികാരിയായിരുന്ന ഹിറ്റ്ലറുടെ ഉള്‍ഭയങ്ങളെ അനാവരണംചെയ്യുന്ന ഡയറിക്കുറിപ്പുകള്‍. ദീര്‍ഘകാലം ഹിറ്റ്ലറുടെ കാമുകിയായിരുന്ന, ഹിറ്റ്ലറോടൊപ്പം ആത്മഹത്യ ചെയ്ത ഇവാ ബ്രൗണ്‍; ‘മഹത്തായ ജര്‍മന്‍ സാമ്രാജ്യ’ത്തിന്റെ സ്വകാര്യജീവിതത്തിനു സാക്ഷ്യംവഹിച്ചവള്‍. ഫോട്ടോഗ്രാഫറായ ഹോഫ്മാന്‍ വഴി ഹിറ്റ്ലറുമായി അടുത്ത ഇവാ ബ്രൗണ്‍, വളരെപ്പെട്ടെന്നുതന്നെ ഹിറ്റ്ലറുടെ കാമുകിയും മനഃസാക്ഷി സൂക്ഷിപ്പുകാരിയുമായി. തന്റെ ഏറ്റവും സ്വകാര്യമായ ഭയങ്ങളും ആശങ്കകളും ഹിറ്റ്ലര്‍ അവരോടു പങ്കുവെച്ചു. ആ രഹസ്യങ്ങള്‍ കാത്തുസൂക്ഷിച്ചതിന് ഹിറ്റ്ലര്‍ നല്കിയ സ്നേഹസമ്മാനമായിരുന്നു ആത്മഹത്യയ്ക്കു മുന്‍പുള്ള അവരുടെ വിവാഹം. ഹിറ്റ്ലറുടെ കാമുകി തന്റെ ഡയറിയോടുമാത്രം പറഞ്ഞ രഹസ്യങ്ങള്‍. ‘ഞാന്‍ ഹിറ്റ്ലറുടെ കാമുകിയായിരുന്നു’. ഇവാ ബ്രൗണ്‍. പരിഭാഷ – സുരേഷ് എം.ജി. മാതൃഭൂമി. വില 192 രൂപ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan