ഈ കവിത വായിക്കുന്നയാള്‍ നീതി-ന്യായം, നന്മ-തിന്മ,സത്യം-അസത്യം തുടങ്ങിയ പരമ്പരാഗത ദ്വന്ദ്വങ്ങളെക്കുറിച്ചുള്ള ചിന്തകളുടെ പ്രതിസന്ധി മുന്നില്‍ കാണുന്നു. ആരാണ് ശരി എന്നതിനു കവി ഉത്തരമൊന്നും തരുന്നില്ല. ജീവിതവും ഒന്നിനും ഒരുത്തരവും തരുന്നില്ല. ഈ സമാഹാരത്തിലെ കവിതകളില്‍ അങ്ങനെ തൃപ്തി കൈവരിച്ച് വിരമിക്കാനുള്ള ഇടങ്ങള്‍ കുറവാണ്. നേര്‍ക്കുനേരേ വിരല്‍ചൂണ്ടി നില്‍ക്കുന്ന കവിതകളാണ് പലതും. ഈ കവിതകളെല്ലാം കഥയാവാന്‍ തുനിയുന്ന കവിതകളാണ്. ആദ്യ കവിത മുതല്‍ അവസാന കവിത വരെയെത്തുമ്പോള്‍ ഒരു ആഖ്യായികയുടെ സ്വഭാവം കൈവരിക്കുന്നു ഈ സമാഹാരം. ‘നിന്നെ ഞാന്‍ കാണിച്ചുതരാം’. മോന്‍സി ജോസഫ്. മാതൃഭൂമി ബുക്‌സ്. വില 127 രൂപ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan