മഹാരാഷ്ട്ര ഡോംബിവലി വ്യവസായ മേഖലയിലെ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനo. വൻസ്ഫോടനത്തിൽ നാല് മരണം സ്ഥിരീകരിച്ചു. ഫാക്ടറിക്കുള്ളിൽ ആളുകൾ കുടുങ്ങികിടക്കുന്നതായാണ് സൂചന. പ്രദേശത്ത് തുടർച്ചയായി പൊട്ടിത്തെറികളുണ്ടായതായാണ് ദൃസാക്ഷികൾ പറയുന്നത്.ഫാക്ടറിയിൽ വ്യാഴാഴ്ച ബോയിലർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന തീയണക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്.സ്‌ഫോടനത്തിലും തീപിടുത്തത്തിലും മുപ്പതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. അവരിൽ ചിലർ ഗുരുതരാവസ്ഥയിലാണ്.
കേരള തീരത്തിന് അരികിലായി അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി ഇരട്ട ന്യൂനമർദ്ദം രൂപപ്പെട്ടു. കേരളത്തിൽ മഴ ശക്തമാകുകയാണ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തി കൂടി ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം വിലയിരുത്തി. മറ്റന്നാളോടെ ചുഴലികാറ്റായി മാറാനാണ് സാധ്യത. കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു
അനധികൃതമായി ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ് . അനധികൃതമായി വിട്ടുനില്‍ക്കുന്ന ജീവനക്കാര്‍ക്കെതിരെ പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കും. പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി നടപടികൾ സ്വീകരിച്ചു വരുമ്പോൾ ചില ജീവനക്കാര്‍ അനധികൃതമായി അവധിയിലാണെന്ന് കണ്ടെത്തി. തുടർന്നാണ് പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി നിർദേശിച്ചത്.
സംസ്ഥാനത്ത് പലയിടത്തും കൂടുതല്‍ മഴയ്ക്ക് സാധ്യത. മിന്നല്‍ പ്രളയവും മലവെള്ളപ്പാച്ചിലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 223പേരെയാണ് ഇതുവരെ മാറ്റിപാര്‍പ്പിച്ചു. എട്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി ഫേയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു. വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, കരുതലുണ്ടാകണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ് സി മുഖ്യ പരിശീലകനായി നിയമിച്ചു. സ്വീഡിഷ് പരിശീലകൻ എം.കെ. പതിനേഴു വർഷത്തോളം പരിശീലനത്തിൽ അനുഭവ സമ്പത്തുള്ള സ്റ്റാറ്റേർ വിവിധ പ്രമുഖ ഫുട്ബോൾ ലീഗുകളിൽ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. 2026 കേരളാ ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പിട്ടിരിക്കുന്നത്.
സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണങ്ങൾ പ്രാബല്യത്തിൽ . രണ്ട് മോട്ടോ വെഹിക്കിൾ ഇൻസ്പെക്ട്ടേഴ്സുളള ഉള്ള സ്ഥലത്ത് പ്രതിദിനം 80 ടെസ്റ്റുകൾ മാത്രമേ നടത്താൻ പാടുളളു. 18 വർഷം വരെ പഴക്കം ഉള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാം. ടെസ്റ്റ് വാഹനങ്ങളിൽ ക്യാമറ വെക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കും തുടങ്ങിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങി.
പെരിയാറിലെ മത്സ്യക്കുരുതിയിൽ ശാസ്ത്രീയ റിപ്പോര്‍ട്ട് അനുസരിച്ച് തുടര്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി പി. രാജീവ് . പെരിയാറിൽ കൂട്ടത്തോടെ മത്സ്യങ്ങൾ ചത്തൊടിഞ്ഞതുമായി ബന്ധപ്പെട്ട അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു തരത്തിലും മലീകരണം ഉണ്ടാകരുത് എന്നാണ് വ്യവസായ വകുപ്പ് നിലപാട്. സംഭവത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകും. രാസമാലിന്യമാണോ ജൈവ മാലിന്യം ആണോ മത്സ്യങ്ങള്‍ ചത്തൊടുങ്ങാൻ കാരണമായതെന്ന് കണ്ടെത്താൻ പഠനങ്ങള്‍ ആരംഭിച്ചു എന്നും മന്ത്രി അറിയിച്ചു.
തൃശ്ശൂർ മുതൽ അരൂർ വരെയുള്ള ഗതാഗതക്കുരുക്ക് പരിശോധിക്കാൻ ഗതാഗത മന്ത്രി ഗണേഷ് കുമാർ നേരിട്ട് ഇറങ്ങും. രാവിലെ 10 മണിക്ക് ചാലക്കുടി യിൽ നിന്ന് യാത്ര തുടങ്ങും. ട്രാഫിക് സിഗ്നൽ കേന്ദ്രീകരിച്ച് തൃശ്ശൂർ മുതൽ അരൂർ വരെ സഞ്ചരിച്ച് മന്ത്രി വിഷയം നേരിട്ട് കണ്ട് പഠിക്കും. ഗതാഗത കമ്മീഷണർ, എംവിഡി ഉദ്യോഗസ്ഥർ, നാഷണൽ ഹൈവേ അതോറിറ്റി അധികൃതർ, ജനപ്രതിനിധികൾ എന്നിവരും ഒപ്പം ഉണ്ടാകും. തൃശൂർ എറണാകുളം ജില്ലാ കളക്ടർമാരും ഒപ്പമുണ്ടാകും.
തൃശൂരിൽ യുദ്ധകാലാടിസ്ഥാനത്തിൽ തോടുകൾ വൃത്തിയാക്കാൻ കോർപറേഷൻ സെക്രട്ടറിക്ക് ജില്ലാ കളക്ടറുടെ നിർദേശം. മഴയെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് കാനകൾ വൃത്തിയാക്കുന്ന ജോലികൾ ആരംഭിച്ചു.മഴക്കാല പൂർവ്വ പ്രവൃത്തി നടപ്പാക്കാത്ത കോർപ്പറേഷനാണ് വെള്ളക്കെട്ടിന് ഉത്തരവാദി എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
ജിഎസ്ടി വകുപ്പിന്‍റെ ഓപ്പറേഷന്‍ പാംട്രീയിലൂടെ അഞ്ഞൂറ് കോടി രൂപയുടെ വ്യാജ ബില്ലുകള്‍ നിര്‍മിച്ചതായി കണ്ടെത്തി. ആക്രികച്ചവടത്തിന്‍റെ മറവില്‍ നടക്കുന്ന കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്താന്‍ ജിഎസ്ടി വകുപ്പ് ഏഴ് ജില്ലകളിലായി നൂറിലേറെ കേന്ദ്രങ്ങളിലാണ് മുന്നൂറിലേറെ ഉദ്യോഗസ്ഥരെ നിയോഗിച്ച് പരിശോധന നടത്തിയത്. എറണാകുളം, പാലക്കാട്, തിരുവനന്തുപരം, മലപ്പുറം അടക്കം ഏഴ് ജില്ലകളില്‍ നൂറിലേറെ കേന്ദ്രങ്ങളിലായിരുന്നു പരിശോധന. വ്യാജ ബില്ലുകള്‍ ചമച്ചും ഷെല്‍കമ്പനികള്‍ രൂപീകരിച്ചും കോടികളുടെ വെട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തല്‍.
സൗദി ജയിലില്‍ കഴിയുന്ന കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനത്തിനായുള്ള നടപടികള്‍ അവസാന ഘട്ടിലേക്ക് കടന്നു. മുപ്പത്തിനാല് കോടി മുപ്പത്തഞ്ച് ലക്ഷം രൂപയാണ് അബ്ദുള്‍ റഹീം നിയമസഹായ സമിതി കൈമാറിയത്. സര്‍ട്ടിഫൈഡ് ചെക്ക് റിയാദ് ഗവര്‍ണ്ണറേറ്റിന് കൈമാറും. ചെക്ക് ലഭിച്ചാലുടന്‍ അനുരഞ്ജന കരാറില്‍ ഒപ്പുവെക്കും.
കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെക്കുറിച്ചു പഠിക്കാനെത്തിയ കർണാടക ധനകാര്യ കമ്മീഷൻ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എം ബി രാജേഷ്. അധികാര വികേന്ദ്രീകരണത്തിൽ കേരളത്തിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് കർണാടക ധനകാര്യ കമ്മീഷൻഅഭിപ്രായപ്പെട്ടു. തദ്ദേശ ഭരണം, പൊതു വിതരണം, ഇ ഗവേണൻസ് തുടങ്ങി കേരളത്തിന്റെ ഒട്ടേറെ മാതൃകകള്‍ കര്‍ണാടകം പകര്‍ത്തിയ അനുഭവങ്ങളുണ്ടെന്നും സംഘം പറഞ്ഞു.
മഴയെ തുടര്‍ന്ന് സംസ്ഥാനത്ത്പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍, തദ്ദേശസ്വയം ഭരണവകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചത്. നമ്പര്‍: 0471 2317 214.
ജീവിതനിലവാരത്തിൽ ഇന്ത്യയിൽ ഒന്നാമത്തെ നഗരമായി തിരുവനന്തപുരം തിരഞ്ഞെടുക്കപ്പെട്ടതിന്‍റെ സന്തോഷം പങ്കുവെച്ച് മേയര്‍ ആര്യ രാജേന്ദ്രൻ.ഓക്‌സ്‌ഫോർഡ് എക്കണോമിക്സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് 2024 പ്രകാരം ആണ് തിരുവനന്തപുരം ഒന്നാമത് എത്തിയത്. കേരളം ലോകത്തിന് മുന്നിൽ അഭിമാനത്തോടെ തലയുയർത്തി തന്നെ മുന്നോട്ട് പോകുമെന്ന് മേയര്‍ പറഞ്ഞു.
പാലക്കാട് കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തത് ആന്തരിക രക്തസ്രാവവും ഹൃദയാഘാതവും മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കമ്പിയിൽ കുടുങ്ങി കിടന്നത് ആന്തരിക രക്തസ്രാവത്തിന് ഇടയാക്കി. ശ്വാസകോശത്തിനും ഹൃദയത്തിനും ഇടയിൽ രക്തം കട്ടപിടിച്ചു. ഇതു മൂലം ഹൃദയാഘാതം സംഭവിച്ചതായിട്ടാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ മയക്കുവെടിയുടെ മരുന്നിൻ്റെ അംശം ശരീരത്തിൽ കണ്ടെത്താനായില്ല.
ബംഗാളിൽ തൃണമൂൽ സർക്കാർ നടപ്പിലാക്കിയ സംവരണം കൊൽക്കത്ത ഹൈക്കോടതി എടുത്ത് കളഞ്ഞത് സ്വാഗതാർഹമാണെന്ന് കെ.സുരേന്ദ്രൻ. മതപരമായ സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന കോടതിയുടെ നിലപാട് ഇൻഡി സഖ്യത്തിനേറ്റ കനത്ത തിരിച്ചടിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
ഭർത്താവ് ജീവനാംശം നൽകുന്നില്ലെന്ന യുവതിയുടെ പരാതിയിൽ ആളുമാറി നിരപരാധിയെ ജയിലിൽ അടച്ചു. വടക്കേ പുറത്ത് അബൂബക്കർ ഗാർഹിക പീഡന കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ്. ഇയാളാണെന്ന് കരുതി ആലുങ്ങൽ അബൂബക്കറിനെ പൊലീസ് ജയിലിലടച്ചു . ബന്ധുക്കൾ പരാതിയുമായി കോടതിയെ സമീപിച്ചതോടെ അബൂബക്കർ ജയിൽ മോചിതനായി.
സേനവിഭാഗങ്ങളിലെ ഹ്രസ്വസേവനത്തിന് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ അഗ്നിപഥ് പദ്ധതിയില്‍ മാറ്റങ്ങള്‍ക്ക് സാധ്യത. ഇതിനായി സൈന്യം ആഭ്യന്തര സര്‍വേ ആരംഭിച്ചു. കര, നാവിക, വ്യോമ സേനകളിലെ 4 വര്‍ഷത്തെ സേവനത്തിനാണ് അഗ്നിപഥ് നടപ്പാക്കിയത്. പദ്ധതിയുടെ ഭാഗമായ യുവാക്കള്‍, നിയമന പരിശീലക ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടുന്നതായാണ് സൂചന.സര്‍വേയിലെ ഉത്തരങ്ങള്‍ ഈ മാസം അവസാനത്തോടെ അവലോകനം ചെയ്ത് പുതിയ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഭാരതിയാർ സർവകലാശാലയുടെ കോയമ്പത്തൂർ ക്യാംപസിൽ കാട്ടാന കയറി സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി. ഷൺമുഖമാണ് മരിച്ചത്. ഷണ്‍മുഖത്തിനൊപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ സുരേഷ് കുമാർ ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിൽസയിലാണ്. വനാതിർത്തിയോട് ചേർന്നുളള ക്യാംപസിലേക്ക് കയറിയ ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം. ആക്രമണത്തിന് ശേഷം ക്യാംപസിൽ തമ്പടിച്ച ആനയെ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി തുരത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വധിക്കുമെന്ന് ഭീഷണി സന്ദേശം. ചെന്നൈയിലെ എൻഐഎ ഓഫീസിലേക്ക് എത്തിയ അജ്ഞാത സന്ദേശം മധ്യപ്രദേശിൽ നിന്നാണെന്നാണ് സൂചന. ചെന്നൈ പൊലീസിന്റെ സൈബർ ക്രൈം വിഭാഗം അന്വേഷണമാരംഭിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ഉടൻ കണ്ടെത്താൻ സാധിക്കുമെന്നും എൻ ഐ എ വ്യക്തമാക്കി.
പോലീസിന്റെ ആത്മവീര്യം സംരക്ഷിക്കാന്‍ തെറ്റുചെയ്തവരെ സംരക്ഷിക്കുകയാണോ വേണ്ടതെന്ന് കോടതി.ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ദേവന്‍ രാരാമചന്ദ്രന്റെ രൂക്ഷ വിമര്‍ശനം.അന്വേഷണം എപ്പോഴും പക്ഷപാതരഹിതമായിരിക്കണം, എങ്കിലേ ജനങ്ങള്‍ക്ക് പോലീസില്‍ വിശ്വാസമുണ്ടാകൂ എന്നും കോടതി ചൂണ്ടിക്കാട്ടി.
ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിച്ചു. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 58 മണ്ഡലങ്ങളാണ് മറ്റന്നാൾ വിധി എഴുതുന്നത്. മനുഷ്യനല്ലഅവതാരമാണെന്ന് അവകാശപ്പെടുന്ന മോദിയെ താഴെയിറക്കി കോടിക്കണക്കിന് ജനങ്ങൾക്കൊപ്പം നിൽക്കുന്ന ഇന്ത്യ മുന്നണിയെ അധികാരത്തിലേറ്റണമെന്ന് ഈസ്റ്റ് ഡൽഹിയിലെ റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു. സ്മൃതി ഇറാനി ചാന്ദിനി ചൗക്കിലും പ്രിയങ്ക ഗാന്ധി ഹരിയാനയിലും റാലി നടത്തി.
പശ്ചിമ ബംഗാളിലെ സോനാചുര ഗ്രാമത്തിലെ ബിജെപി പ്രവർത്തകയായ 38 വയസുകാരി കൊല്ലപ്പെട്ടതിന് പിന്നാലെ വ്യാപക പ്രതിഷേധം.തൃണമൂൽ കോൺഗ്രസ് സംഘമാണ് തങ്ങളുടെ പ്രവർത്തകയെ കൊന്നതെന്നും നിരവധിപ്പേർക്ക് അക്രമങ്ങളിൽ പരിക്കുണ്ടെന്നും ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പറഞ്ഞു.നന്ദിഗ്രാം ഉൾപ്പെട്ടെ തംലുക് ലോക്സഭാ മണ്ഡലത്തിൽ ശനിയാഴ്ചയാണ് വോട്ടെടുപ്പ്.
മഹാരാഷ്ട്ര അഹമ്മദ് നഗറിൽ രക്ഷാ ദൗത്യത്തിനിടെ മൂന്ന് ദുരന്ത നിവാരണ സേനാംഗങ്ങൾ മുങ്ങിമരിച്ചു. ഇന്നലെ വൈകിട്ട് പ്രവാര നദിയിൽ കാണാതായവർക്കായുളള തെരച്ചിലിനിടെയാണ് ദുരന്ത നിവാരണ സേനാംഗങ്ങൾ അപകടത്തിൽ പെട്ടത്. രക്ഷാപ്രവർത്തനത്തിനിടെ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.
പ്രജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി എച്ച് ഡി ദേവഗൗഡ. എന്റെ ക്ഷമ പരീക്ഷിക്കരുത്, തിരിച്ചു വരണം, നിയമം നിയമത്തിന്റെ വഴിക്ക് പോകും, അതിനെ അനുസരിക്കണം. എത്രയും പെട്ടെന്ന് തിരിച്ചെത്തി വിചാരണ നേരിടണമെന്നും പ്രജ്വലിനോട് പാർട്ടി ലെറ്റർ ഹെഡിലൂടെ പ്രസ്താവന ഇറക്കി ദേവഗൗഡ ആവശ്യപ്പെട്ടു.
ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും നാടകം കളിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ദില്ലിയിൽ സഖ്യമായി മത്സരിക്കുന്നവർ പഞ്ചാബില്‍ തമ്മില്‍ പോരാടുകയാണ്. ഇന്ത്യ സഖ്യം മുന്‍പും കർഷകർക്ക് പല വാഗ്ദാനങ്ങളും നല്‍കി . എന്നാല്‍, ഒന്നും പാലിച്ചില്ലെന്നും നരേന്ദ്രമോദി കുറ്റപ്പെടുത്തി.
ബൈഭവ് കുമാർ തന്നെ ആക്രമിക്കുമ്പോൾ അരവിന്ദ് കെജ്‌രിവാൾ വീട്ടിലുണ്ടായിരുന്നുവെന്ന് സ്വാതി മലിവാൾ. നുണപരിശോധനയ്ക്ക് തയ്യാറാണ്.താൻ ആർക്കും ക്ലീൻചിറ്റ് നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും എ.എൻ.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ സ്വാതി പറഞ്ഞു.
തന്റെ മാതാപിതാക്കളെ രാഷ്ട്രീയ പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് പ്രധാനമന്ത്രിയോട്അഭ്യര്‍ഥിച്ച് അരവിന്ദ് കെജ്‌രിവാൾ. ബൈഭവ് കുമാറില്‍നിന്ന് അതിക്രമം നേരിട്ടെന്ന സ്വാതി മലിവാളിന്റെ പരാതിയുമായി ബന്ധപ്പെട്ട് കെജ്‌രിവാളിന്റെ മാതാപിതാക്കളെ ചോദ്യംചെയ്യാന്‍ ഡല്‍ഹി പോലീസ് തീരുമാനിച്ചതിന് പിന്നാലെയായിരുന്നു കെജ്‌രിവാളിന്റെ അപേക്ഷ.