Untitled design 20250112 193040 0000

 

 

ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അൽഫലാ സർവകാലാശാലയ്ക്കെതിരെ കൂടുതൽ കേസുകൾ. ദില്ലി പൊലീസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വഞ്ചനയ്ക്കും വ്യാജരേഖ ചമയ്ക്കലിനുമാണ് എഫ്ഐആര്‍. ദില്ലി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ ഇന്ന് അൽഫലാ സർവകലാശാല ദില്ലി ആസ്ഥാനത്ത് പരിശോധന നടത്തി. ദില്ലി പൊലീസ് സർവകലാശാലയ്ക്ക് രേഖകൾ ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് അയച്ചിട്ടുണ്ട്. സ്ഫോടനത്തില്‍ ഇന്ന് പിടിയിലായ ഡോക്ടർക്ക് പ്രതികളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം.

 

രാജ്യത്തെ നടുക്കിയ സ്ഫോടനത്തിനുശേഷം ചെങ്കോട്ടയ്ക്ക് മുന്നിലെ റോഡ് ഇന്ന് പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു. സ്ഫോടനത്തിന്‍റെ അവശിഷ്ടങ്ങൾ എല്ലാം നീക്കം ചെയ്ത ശേഷമാണ് നേതാജി സുഭാഷ് മാർഗ് വീണ്ടും ജനങ്ങൾക്കായി തുറന്നു കൊടുത്തത്. സ്ഫോടനത്തിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്തിരിക്കുകയാണ് അന്വേഷണ ഏജൻസികൾ.

 

എസ്ഐആറിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ഒരുകൂട്ടം വോട്ടർമാരെ ബോധപൂർവം നീക്കം ചെയ്യാൻ ശ്രമമാണിത്. കേരളത്തിൽ ഫലപ്രദമായി ഫോറം വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല. 80 ശതമാനം പൂർത്തിയായെന്നാണ് കമ്മീഷൻ പറയുന്നത്. എത്രത്തോളം നിയമ യുദ്ധം നടത്താൻ കഴിയുമോ അത്രയും മുന്നോട്ടു പോകുമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

 

ശബരിമല മണ്ഡല കാലവുമായി ബന്ധപ്പെട്ടുള്ള സർവീസുകൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കെഎസ്ആർടിസി. കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നും പമ്പയിലേക്കും എരുമേലിയിലേക്കും പ്രത്യേക സർവീസുകളും നിലയ്ക്കൽ പമ്പ ചെയിൻ സർവീസുകളും ഓപ്പറേറ്റ് ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ സർവീസ് നടത്തുന്നതിനായി അഞ്ഞൂറോളം ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്.

 

പൊതുവിദ്യാലയങ്ങളിൽ അഞ്ചുവർഷത്തിലേറെ സർവീസുള്ള അധ്യാപകരെല്ലാം യോഗ്യതാ പരീക്ഷയായ കെ ടെറ്റ് പാസായിരിക്കണമെന്ന സുപ്രീം കോടതി വിധിയിൽ അയ്യായിരത്തിലേറെ വരുന്ന അധ്യാപകർ കടുത്ത ആശങ്കയിലാണ്. നിവേദനം മന്ത്രിക്ക് നേരിട്ട് സമർപ്പിച്ചിട്ടുപോലും കോടതി വിധിയുമായി ബന്ധപ്പെട്ട് സെറ്റ് പാസായി ഏറെക്കാലമായി ജോലി ചെയ്യുന്ന അധ്യാപകരുടെ ആശങ്കകൾ അകറ്റാൻ സർക്കാർ വ്യക്തത വരുത്തിന്നില്ലെന്നതാണ് ഇവരുടെ പരാതി.

 

കോഴിക്കോട് കോർപ്പറേഷൻ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 76 വാർഡിലെ സ്ഥാനാർഥികളേയാണ് പ്രഖ്യാപിച്ചത്. മുൻ ഡെപ്യൂട്ടി കളക്ടർ ഇ. അനിത കുമാരി മാത്തോട്ടം ഡിവിഷനിൽ നിന്ന് ജനവിധി തേടും. നിലവിലെ ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് ആണ് എൽഡിഎഫ് മേയർ സ്ഥാനാർഥി.

 

കോഴിക്കോട് നരിക്കാട്ടേരിയില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം. മൂന്ന് പേര്‍ക്ക് മര്‍ദനമേറ്റു. സിപിഎം പാറയില്‍ ബ്രാഞ്ച് കമ്മറ്റി അംഗങ്ങളായ സബിലാഷ്, സുധീഷ്, രജീഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. മൂന്ന് പേരും നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷത്തില്‍ ഒരു ബൈക്കും തകര്‍ത്തിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയാണ് സംഭവമെന്നാണ് സൂചന.

 

തിരുവനന്തപുരം തൃക്കണ്ണാപുരം വാര്‍ഡിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് നേതാവ് ആനന്ദ് കെ തമ്പിയുടെ ആത്മഹത്യാ സന്ദേശം പുറത്ത്. ജീവനൊടുക്കുന്നതിന് മുമ്പ് സുഹൃത്തുക്കള്‍ക്ക് അയച്ച് വാട്സ് ആപ്പ് സന്ദേശമാണ് പുറത്തുവന്നത്. ബിജെപി, ആര്‍എസ്എസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ടാണ് ആത്മഹത്യാ സന്ദേശം.

 

തിരുവനന്തപുരത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ മനംനൊന്താണ് ആര്‍എസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ബിജെപി നേതാക്കള്‍. സംഭവത്തില്‍ അതിയായ സങ്കടമുണ്ടെന്നും എന്താണ് കാരണമെന്ന് അന്വേഷിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. സംഭവം അറിഞ്ഞതിന് പിന്നാലെ തിരുവനന്തപുരം ജില്ലാ അധ്യക്ഷനോട് അന്വേഷിച്ചു.വിഷയം അന്വേഷിക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേര്‍ത്തു.

 

പാലത്തായി പോക്സോ കേസിൽ പ്രതിയും ബിജെപി നേതാവുമായ കെ പത്മരാജന് ജീവപര്യന്തം ശിക്ഷ വിധിച്ചതിൽ പ്രതികരണവുമായി പബ്ലിക് പ്രോസിക്യൂട്ടർ ഭാസുരി. ഏറെ സന്തോഷകരമായ വിധിയാണെന്നും പ്രതിയായ കെ പത്മരാജൻ ആദ്യം പോക്സോ കുറ്റത്തിലെ തടവ് അനുഭവിക്കണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. മരണം വരെ ജീവപര്യന്തം തടവുശിക്ഷയും 1ലക്ഷം പിഴയുമാണ് കോടതി വിധിച്ചത്.

 

പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും വിധിച്ചുള്ള കോടതിയുടെ ശിക്ഷാവിധി സിപിഎമ്മിനെതിരെ വിഷലിപ്ത പ്രചാരണം നടത്തിയവരുടെ മുഖത്തേറ്റ അടിയാണെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷ് പ്രസ്താവനയിൽ പറഞ്ഞു. സംഭവമുണ്ടായപ്പോൾ അതിനെ, കോൺഗ്രസും ബിജെപിയും എസ്ഡിപിഐ അടക്കമുള്ള തീവ്രവാദ കക്ഷികളും സിപിഎമ്മിനെതിരെ തിരിക്കാനാണ്‌ ശ്രമിച്ചതെന്ന് കെകെ രാഗേഷ് ആരോപിച്ചു.

 

പാലത്തായി പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജനെ ജോലിയിൽ നിന്ന് പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്. സ്കൂൾ മാനേജ്മെന്റിന് ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. കെ പത്മരാജന് മരണംവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി.

 

ട്രെയിനിൽ വെച്ച് 50 ലക്ഷം രൂപയോളം വില വരുന്ന സ്വർണ്ണ, ഡയമണ്ട് ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ. ഹരിയാന സ്വദേശികളായ നാലുപേരാണ് പിടിയിലായത്. രാജേഷ്, ദിൽബാഗ്, മനോജ് കുമാർ, ജിതേന്ദ്ര് എന്നിവരാണ് കോഴിക്കോട് റെയിൽവേ പൊലീസിന്‍റെ പിടിയിലായത്. 13-ാം തീയതി രാത്രി 8.10 നും 14-ാം തീയതി രാവിലെ 8.10 നും ഇടയിലാണ് സംഭവം.

 

തിരുവനന്തപുരം വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട കേസിലെ പ്രതി സുരേഷിനെ കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവമുണ്ടായ ദിവസം സുരേഷ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കേരള എക്സ്പ്രസിൽ കയറിയത്. തെളിവെടുപ്പിനിടെ നടന്ന സംഭവങ്ങൾ യാതൊരു ഭാവവ്യത്യാസവുമില്ലാതെ പ്രതി പൊലീസിനോട് വിവരിച്ചു. പ്രതി അന്ന് പോയ അതിരമ്പുഴയിലും ട്രെയിനിൽ കയറുന്നതിന് മുമ്പ് മദ്യപിക്കാനെത്തിയ ബാറിലും ഇന്ന് തെളിവെടുപ്പ് നടത്തി.

 

തൃശൂർ മതിലകം ചെന്തെങ്ങ് ബസാറിൽ വീടിനകത്ത് അമ്മയും മകനും മരിച്ചനിലയിൽ. വില്ലനശേരി വീട്ടിൽ മോഹനന്‍റെ ഭാര്യ വനജ (61), മകൻ വിജേഷ് (37) എന്നിവരാണ് മരിച്ചത്. വിജേഷിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വനജ അടുക്കളയിൽ വീണ് കിടക്കുന്ന നിലയിലായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മതിലകം പൊലീസ് അന്വേഷണം ആരംഭിച്ചു.

 

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കള്ള നോട്ട് വേട്ടയിൽ രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ 5പേർ പിടിയിൽ. 500 രൂപയുടെ 57കള്ള നോട്ടുകളാണ് പിടികൂടിയത്. കള്ളനോട്ട് അടിച്ചു വെച്ച 30പേപ്പർ ഷീറ്റുകളും പിടിച്ചെടുത്തു. വൈദ്യരങ്ങാടി സ്വദേശി ദിജിൻ, കൊണ്ടോട്ടി സ്വദേശി അതുൽ കൃഷ്ണ, അരീക്കോട് സ്വദേശികളായ അംജത് ഷാ, അഫ്നാൻ, മുക്കം സ്വദേശി സാരംഗ് എന്നിവരെയാണ് ഫറോക് പൊലീസ് പിടികൂടിയത്.

 

വീട്ടിൽ പ്രിന്‍ററും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് കള്ളനോട്ടുകൾ അച്ചടിച്ച 21 വയസുകാരനെ ഭോപ്പാൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് രണ്ട് ലക്ഷം രൂപയിലധികം വരുന്ന വ്യാജ നോട്ടുകളും അച്ചടി സാമഗ്രികളും ഒരു പ്രിന്‍ററും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. അറസ്റ്റിലായയാൾ മുമ്പ് ഒരു പ്രിന്‍റിംഗ് പ്രസ്സിൽ ജോലി ചെയ്തിരുന്നയാളാണ്.

 

 

ബിഹാർ തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടർമാർ വോട്ട് ചെയ്തു എന്ന ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ. എസ്ഐആറിന് ശേഷം പുറത്തിറക്കിയ അന്തിമപട്ടികയിൽ ഉണ്ടായിരുന്നത് 7.42 കോടി വോട്ടര്‍മാരായിരുന്നു. അതിന് ശേഷം 3 ലക്ഷം പേർ കൂടി പേരു ചേർത്തുവെന്നും അതിനാലാണ് 7.45 കോടി വോട്ടർമാർ എന്ന് കമ്മിഷൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽ രേഖപ്പെടുത്തിയത് എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം.

 

 

വീട്ടിൽ പ്രിന്‍ററും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് കള്ളനോട്ടുകൾ അച്ചടിച്ച 21 വയസുകാരനെ ഭോപ്പാൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് രണ്ട് ലക്ഷം രൂപയിലധികം വരുന്ന വ്യാജ നോട്ടുകളും അച്ചടി സാമഗ്രികളും ഒരു പ്രിന്‍ററും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. അറസ്റ്റിലായയാൾ മുമ്പ് ഒരു പ്രിന്‍റിംഗ് പ്രസ്സിൽ ജോലി ചെയ്തിരുന്നയാളാണ്.

 

അഞ്ച് ബില്യൺ ഡോളർ വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിബിസിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തന്‍റെ പ്രസംഗത്തിലെ ഒരു ഭാഗം തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയിൽ എഡിറ്റ് ചെയ്തതിന് യുകെ ബ്രോഡ്കാസ്റ്ററായ ബിബിസി മാപ്പ് പറഞ്ഞെങ്കിലും സാമ്പത്തിക നഷ്ടപരിഹാരം നൽകാൻ വിസമ്മതിച്ച സാഹചര്യത്തിലാണ് ട്രംപിന്‍റെ നിര്‍ണായക നീക്കം.

 

ഗുരു നാനക് ദേവിന്‍റെ പ്രകാശ് പർവ് ആഘോഷിക്കാൻ പാകിസ്ഥാൻ സന്ദർശിച്ച തീർത്ഥാടകരുടെ സംഘത്തിൽ നിന്ന് കാണാതായ ഇന്ത്യൻ സിഖ് വനിത ഇസ്ലാം മതം സ്വീകരിച്ച് പാകിസ്ഥാനിൽ ഒരാളെ വിവാഹം കഴിച്ചതായി രേഖകൾ. പഞ്ചാബിലെ കപൂർത്തല സ്വദേശിയായ 52 വയസുള്ള സരബ്ജിത് കൗറിനെ കുറിച്ചാണ് നിര്‍ണായക വിവരങ്ങൾ പുറത്ത് വന്നത്. മതപരമായ ആരാധനാലയങ്ങൾ സന്ദർശിക്കുന്നത് സുഗമമാക്കുന്ന ഉഭയകക്ഷി കരാറിന്‍റെ ഭാഗമായി നവംബർ നാലിനാണ് വാഗാ-അട്ടാരി അതിർത്തി കടന്ന് തീർത്ഥാടക സംഘം പാകിസ്ഥാനിൽ പ്രവേശിച്ചത്.

 

 

യാത്രാ രേഖകളില്ല, ചാ‍ർട്ടേഡ് വിമാനത്തിൽ ദക്ഷിണാഫ്രിക്കയിൽ എത്തിയത് 150ലേറെ ഗാസയിൽ നിന്നുള്ള പലസ്തീൻ സ്വദേശികൾ. നിഗൂഡ വിമാനത്തിന്റെ വിവരങ്ങൾ കണ്ടെത്താൻ അന്വേഷണം ആരംഭിച്ച് ദക്ഷിണാഫ്രിക്ക. വ്യാഴാഴ്ചയാണ് ജൊഹനാസ്ബർഗിലെ ഒ ആ‍ർ താംപോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയ‍ർ ഫ്രാൻസിന്റെ വിമാനം ലാൻഡ് ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് വിമാനം ലാൻഡ് ചെയ്തത്.

 

സ്വകാര്യ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതി മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി ഐപിഎല്‍ താരം. ഉത്തര്‍ പ്രദേശിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരം വിപ്രജ് നിഗമാണ് യുവതിക്കെതിരേ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ യുപിയിലെ ബരാബങ്കി ജില്ലയിലെ കോട്വാലി നഗര്‍..പോലീസ് യുവതിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *