Untitled design 20250112 193040 0000 2

 

 

കേരളം അതിദാരിദ്ര്യ മുക്തമായെന്ന പ്രഖ്യാപനത്തെ പ്രശംസിച്ച് ചൈനീസ് അംബാസിഡർ. ചരിത്രപരമായ നേട്ടത്തിൽ കേരളത്തെ അഭിനന്ദിക്കുന്നുവെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസിഡർ ഷു ഫെയ്ഹോങ് സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രമടക്കം പങ്കുവച്ചാണ് പ്രശംസ.

 

കേരളത്തിന്റെ ചരിത്ര പുസ്തകത്തിൽ പുതിയൊരു അധ്യായം പിറന്നിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൺ. കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി എം.ബി. രാജേഷ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനംചെയ്തു. നടൻ മമ്മൂട്ടിയാണ് വിശിഷ്ടാതിഥി.

 

അതിദാരിദ്ര്യമുക്ത കേരളമായുള്ള പ്രഖ്യാപനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തത് വലിയ ഉത്തരവാദിത്വമാണെന്ന് നടൻ മമ്മൂട്ടി. എട്ടുമാസങ്ങള്‍ക്കുശേഷമാണ് താൻ പൊതുവേദിയിലെത്തുന്നതെന്നും കേരളത്തിന് തന്നെക്കാള്‍ ചെറുപ്പമാണെന്നും മമ്മൂട്ടി പറഞ്ഞു. കേരളപ്പിറവി ദിനമായതിൽ സന്തോഷമുണ്ട്. ഇനി ദാരിദ്ര്യത്തെ അതിജീവിക്കേണ്ടതുണ്ടെന്നും അതിനായി തോളോട് തോള്‍ ചേര്‍ന്ന് നമുക്ക് പ്രവര്‍ത്തിക്കാമെന്നും മമ്മൂട്ടി പറഞ്ഞു.

 

കേരളപ്പിറവി ദിനത്തിൽ സംസ്ഥാന സർക്കാർ നടത്തുന്ന ‘അതിദാരിദ്ര്യമുക്ത കേരളം’ എന്ന ചരിത്രപരമായ പ്രഖ്യാപനത്തെ ഇകഴ്ത്തിക്കാട്ടാനും ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുമുള്ള ബോധപൂർവമായ ശ്രമമാണ് ചില സാമ്പത്തിക വിദഗ്ദ്ധരുടെയും സാമൂഹിക പ്രവർത്തകരുടെയും പേരിൽ പുറത്തുവന്ന തുറന്ന കത്തെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.കേരളം കൈവരിച്ച ഒരു ചരിത്രനേട്ടത്തെ രാഷ്ട്രീയലക്ഷ്യങ്ങളോടെ അവഹേളിക്കാനുള്ള ശ്രമമാണിത് എന്നും അദ്ദേഹം വിമർശിച്ചു.

 

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനമടക്കമുള്ള സര്‍ക്കാര്‍ പ്രഖ്യാപനങ്ങളെ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അതിദാരിദ്ര മുക്ത പ്രഖ്യാപനം സര്‍ക്കാര്‍ പ്രചാരണത്തിനുള്ള ഉപാധിയാക്കിയെന്നും ഇതിനായി കേരളത്തിന് പുറത്ത് പത്ത് കോടി രൂപ പരസ്യത്തിന് ചെലവാക്കിയെന്നും അഡ്വ. സണ്ണി ജോസഫ് ആരോപിച്ചു. അതിദാരിദ്ര മുക്ത പ്രഖ്യാപന സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് മഹാനടന്മാര്‍ സര്‍ക്കാരിന്‍റെ വഞ്ചനയ്ക്ക് കൂട്ടുനിൽക്കരുതായിരുന്നുവെന്നും സണ്ണി ജോസഫ് വിമര്‍ശിച്ചു.

 

അതിദാരിദ്ര മുക്ത പ്രഖ്യാപന സമ്മേളനത്തിൽ ആളെക്കൂട്ടാൻ ക്വാട്ട നിശ്ചയിച്ച് സര്‍ക്കാര്‍. ഒരോ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും ആളുകളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ചുള്ള ക്വാട്ട നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ കത്തയച്ചു. തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് ജോയിന്‍റ് ഡയറക്ടറാണ് കത്ത് അയച്ചിരിക്കുന്നത്. ഒരോ പഞ്ചായത്തിൽ നിന്നും 200 പേരെ പങ്കെടുപ്പിക്കണമെന്നാണ് നിര്‍ദേശം.

 

 

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടി പി.എം.എ സലാം. മുഖ്യമന്ത്രി പിണറായി വിജയൻ ആണും പെണ്ണും കെട്ടവനാണെന്നായിരുന്നു പിഎംഎ സലാമിന്‍റെ വിവാദ പരാമര്‍ശം. മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്ലീം ലീഗ് സമ്മേളനത്തിലാണ് പിഎംഎ സലാമിന്‍റെ വിവാദ പ്രസംഗം. പിഎം ശ്രീ ഒപ്പിട്ടതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസംഗത്തിലാണ് മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം.

 

സംസ്ഥാനത്ത് ഗര്‍ഭാശയഗള കാന്‍സര്‍ (സെർവിക്കൽ കാൻസർ) പ്രതിരോധത്തിനായി പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൈലറ്റ് അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലയിലാണ് ആദ്യം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂര്‍ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ വച്ച് നവംബര്‍ 3ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

 

കൊല്ലം കടയ്ക്കലിൽ സിപിഐ വിട്ടവര്‍ കൂട്ടത്തോടെ സിപിഎമ്മിൽ ചേരുന്നു. സിപിഐ വിട്ട 700ലധികം പേര്‍ സിപിഎമ്മിൽ ചേരുമെന്ന് സിപിഐ മുൻ ജില്ലാ കൗണ്‍സിൽ അംഗം ജെസി അനിൽ അവകാശപ്പെട്ടു. കടയ്ക്കലിൽ കൺവെൻഷൻ സംഘടിപ്പിച്ചായിരുന്നു പ്രഖ്യാപനം. സിപിഐ ജില്ലാ കൗണ്‍സിൽ ചേര്‍ന്ന് പുറത്താക്കിയ നേതാവാണ് ജെസി അനിൽ.പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സിപിഐ നേതൃത്വം പരാജപ്പെട്ടതാണ് പാർട്ടി വിടാൻ കാരണമെന്ന് ജെ.സി അനിൽ പറഞ്ഞു.

 

ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ വാഹനം ബലം പ്രയോഗിച്ച് നിര്‍ത്താനുളള പൊലീസിന്‍റെ ശ്രമം അപകടത്തില്‍ കലാശിച്ചെന്ന് പരാതി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ അപകടവുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കും പൊലീസ് കംപ്ലയിന്‍റ്സ് അതോറിറ്റിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് പരിക്കേറ്റ യുവാവ്.

 

സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ വ്യവസായി മുഹമ്മദ് ഷർഷാദ് റിമാൻഡിൽ. എറണാകുളം എസിജെഎം കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഇതിനായി മറ്റന്നാൾ കസ്റ്റഡി അപേക്ഷ നൽകാനാണ് തീരുമാനം.

 

ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ പേരാമ്പ്രയിലുണ്ടായ സംഘര്‍ഷത്തിൽ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്ന കേസ് പൊലീസ് വീഴ്ച മറക്കാനെന്ന് കോടതി. ഗ്രനേഡ് കൈകാര്യം ചെയ്തതിലെ വീഴ്ച മറക്കാനാണ് പൊലീസ് പുതിയ കേസ് എടുത്തതെന്നും കോടതി നിരീക്ഷിച്ചു. യുഡിഎഫ് പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ വിധിയിലാണ് പൊലീസിനെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

 

താമരശ്ശേരി ബിഷപ്പിന് വധഭീഷണി. ഊമക്കത്തിലൂടെയാണ് വധഭീഷണി എത്തിയത്. കത്ത് താമരശ്ശേരി പൊലീസിന് കൈമാറി. താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയലിന്‍റെ ഓഫീസിലാണ് കത്ത് ലഭിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. നിലവിൽ ഓസ്ട്രേലിയൻ പര്യടനത്തിലാണ് താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയൽ. ഇസ്ലാമിക് ഡിഫൻസ് ഫോഴ്സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പേരിൽ അബ്ദുൽ റഷീദ് എന്നയാളാണ് കത്തയച്ചത്.

 

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് കെഎല്‍ 90 എന്ന പ്രത്യേക രജിസ്ട്രേഷന്‍ ശ്രേണി അനുവദിക്കുന്നതിന് സര്‍ക്കാര്‍ കഴിഞ്ഞ.ദിവസം വിജ്ഞാപനമിറക്കിയിരുന്നു. ഇത് ഒരു മാസത്തിനുള്ളില്‍ തന്നെ നടപ്പാകുമെന്ന് മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചു.

 

കാർഷിക സർവ്വകലാശാലയിൽ ഫീസ് കുറയ്ക്കാൻ തീരുമാനം. കൃഷി മന്ത്രി ഇന്ന് സർവ്വകലാശാല അധികൃതരുമായി ചേർന്ന് ഉന്നതതല യോ​ഗം വിളിച്ചുകൂട്ടിയിരുന്നു. ഈ യോ​ഗത്തിലാണ് ഫീസ് കുറയ്ക്കുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. യുജി കോഴ്സുകൾക്ക് 50 ശതമാനവും പിജി കോഴ്സുകൾക്ക് 40 ശതമാനവും ഫീസ് കുറയ്ക്കാനാണ് ഇപ്പോൾ ധാരണയായിരിക്കുന്നത്.

 

ആന്ധ്ര പ്രദേശിലെ ശ്രീകാകുളത്ത് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 10 ആയി. സ്ത്രീകളും 12 വയസുള്ള ഒരു കുട്ടിയും ഉൾപ്പെടെ മരിച്ചവരിലുണ്ട്. 15 പേർക്ക് പരിക്കേറ്റു. ഉൾക്കൊള്ളാവുന്നതിന്‍റെ എട്ട് മടങ്ങിലേറെ ആളുകൾ ദർശനത്തിന് എത്തിയതാണ് കാസി ബുഗ്ഗയിലെ ശ്രീ വെങ്കടേശ്വര ക്ഷേത്രത്തിൽ ദുരന്തത്തിന് വഴിവച്ചത്. രാഷ്ട്രപതി ദ്രൌപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെടുത്തി.

 

തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ആശാ വർക്കർമാരുടെ സമര വേദിയിൽ എത്തിയത് തന്നെ ക്ഷണിച്ചിട്ടാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സമര വേദിയിലെത്തിയ തന്നെ ഇറക്കിവിട്ടു എന്ന മാധ്യമങ്ങളുടെ വാർത്തകൾക്കെതിരെയും രാഹുൽ ആഞ്ഞടിച്ചു. തന്റെ അമ്മമാരുടെ സമരമാണിതെന്നും ഒരു അമ്മമാരും മക്കളേ ഇറക്കിവിടില്ലെന്നും രാഹുൽ പ്രസം​ഗത്തിൽ പറഞ്ഞു.

 

ഭാര്യ ഉഷയുടെ മതവുമായി ബന്ധപ്പെട്ട് നടത്തിയ പരമാർശങ്ങളിൽ ഉയർന്ന വിമർശനങ്ങളിൽ ക്ഷുഭിതനായി പ്രതികരിച്ച് യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ഭാര്യ ഉഷ ഒരു ക്രിസ്ത്യാനിയല്ലെന്നും നിലവിൽ മതം മാറ്റത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പ്രസ്താവനയെ അടിസ്ഥാനമാക്കി ഉയരുന്ന വിമർശനങ്ങൾ അറപ്പുളവാക്കുന്നതാണെന്ന് വിശേഷിപ്പിച്ച വാൻസ്, പൊതുരംഗത്തുള്ള വ്യക്തിയെന്ന നിലയിൽ തന്റെ മിശ്രവിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറില്ലെന്നും ‘എക്‌സി’ലൂടെ അറിയിച്ചു.

 

 

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ സായുധരായ അജ്ഞാതർ ടെലിഫോൺ എക്‌സ്‌ചേഞ്ച് കെട്ടിടം സ്ഫോടകവസ്തു ഉപയോഗിച്ച് തകർത്തു. തെക്കൻ വസീറിസ്ഥാൻ അതിർത്തിയിലുള്ള ലഖി മർവാത്ത് ജില്ലയിലാണ് സംഭവം നടന്നത്. സ്ഫോടനത്തിൽ കെട്ടിടത്തിന് കനത്ത നാശനഷ്ടം സംഭവിച്ചെങ്കിലും ആളപായമില്ല.

 

 

മാവോവാദികളെ പ്രതിനിധാനം ചെയ്യുന്ന ചുവപ്പുപതാക മാറ്റി അവിടങ്ങളിൽ മൂവർണക്കൊടി സ്ഥാപിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ ജില്ലകളിലെ നക്സലൈറ്റുകളുടെ കൂട്ടക്കീഴടങ്ങൽ ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഛത്തീസ്ഗഡിലെ അടൽ നഗർ-നവ റായ്പുരിൽ രജത് മഹോത്സവത്തിൽ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *