night news hd 1

ഇന്ത്യാ സഖ്യത്തിന്റെ മഹാറാലിക്ക് അനുമതി നല്‍കി ഡല്‍ഹി പൊലീസ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ത്യാസഖ്യം സംഘടിപ്പിക്കുന്ന റാലി  മറ്റന്നാള്‍ രാംലീല മൈതാനിയില്‍  നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ഇന്ത്യാ സഖ്യത്തിലെ വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നും പൊലീസില്‍ നിന്നും റാലിക്ക് അനുമതി കിട്ടിയിട്ടുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സർക്കാർ  മാറിയാൽ ജനാധിപത്യത്തെ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് രാഹുൽ ഗാന്ധി. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികൾക്കെതിരായ ആദായ നികുതി വകുപ്പിന്റെ  നടപടിയ്ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഇത്തരം പ്രവ‍ര്‍ത്തികൾ ചെയ്യാൻ ഇനി ആരും ധൈര്യപ്പെടരുത് . ഇത് തന്റെ ഗ്യാരണ്ടിയാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

15 കോടി അടയ്ക്കാനാവശ്യപ്പെട്ട് സിപിഎമ്മിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ഒരു ബാങ്ക് അക്കൗണ്ടിൻ്റെ വിവരങ്ങൾ രേഖപ്പെടുത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 22 കോടി രൂപ വരുമാനം കണക്കാക്കി 15.59 കോടി രൂപ പിഴയിട്ടു.ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോൺഗ്രസ്, സിപിഎം, സിപിഐ, തൃണമൂൽ കോൺഗ്രസ് അടക്കം പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേന്ദ്ര ഏജൻസിയുടെ നടപടി.

സിപിഐക്ക് 11 കോടി രൂപ ആവശ്യപ്പെട്ട് നോട്ടീസ് അയച്ച് ആദായനികുതിവകുപ്പ്.  കോൺഗ്രസിന് പിന്നെലെയാണ് സിപിഐക്കും നോട്ടീസ് അയച്ചത്. ടാക്‌സ് റിട്ടേൺ ചെയ്യാൻ പഴയ പാൻ കാർഡ് ഉപയോഗിച്ചതിലും നടപടി എടുത്തിട്ടുണ്ട്.

കോയമ്പത്തൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതിൽ   സ്കൂളിനെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനാധ്യാപിക ഹൈക്കോടതിയില്‍. സ്കൂളിനെ അപമാനിക്കാനുള്ള ശ്രമമാണ് കേസെടുക്കലിനു പിന്നിൽ എന്ന് പ്രധാന അധ്യാപിക ആരോപിച്ചു.  റോഡ് ഷോയ്ക്ക് പോയതില്‍ സ്കൂളിന് പങ്കില്ല, സ്കൂളിനെതിരായ എഫ്ഐആര്‍ റദ്ദാക്കണo എന്നുമാണ് ഹർജിയിൽ  ആവശ്യപ്പെടുന്നത്.

കണ്ണൂരിൽ സ്മൃതികുടീരങ്ങൾക്ക് നേരെ നടന്ന അക്രമത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ബീച്ചിൽ കുപ്പി പെറുക്കി നടക്കുന്ന ആളെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇയാളാണോ ഇത് ചെയ്തത് എന്നുള്ള കാര്യത്തിൽ പോലീസിന് കൃത്യതയില്ല.  അക്രമം അന്വേഷിക്കുന്നതിനു വേണ്ടി ഇന്നലെ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.

കേരളത്തിലെ മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ  മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടൂർ പട്ടാഴിമുക്കിലെ അപകടത്തിൽ മരിച്ച ഹാഷിo ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അച്ഛൻ ഹക്കിം. മകൻ ഇന്നലെ വൈകിട്ട് ഒരു ഫോൺ വന്ന ശേഷo ഉടൻ മടങ്ങിവരാമെന്നും പറഞ്ഞാണ് ഇറങ്ങിയത്. പിന്നീട് അപകടം നടന്നു എന്ന വാർത്തയാണ് അറിയുന്നത്. അനുജയേ തങ്ങൾക്ക് അറിയില്ലെന്നും ഹക്കിം മാധ്യമങ്ങളോട് പറഞ്ഞു.

പി സി ജോർജ്ജിന് എതിരെ പൊലീസ് കേസ്. മാഹി വേശ്യകളുടെ കേന്ദ്രമെന്ന പി സി ജോർജിന്‍റെ വിവാദ പരാമർശത്തെതുടർന്ന് മാഹി സി പി എം ലോക്കൽ കമ്മറ്റി സെക്രട്ടറി നൽകിയ പരാതിയിൽ ആണ് കേസെടുത്തിരിക്കുന്നത്. എം ടി രമേശിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു പി സി വിവാദ പരാമർശം നടത്തിയത്.

ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന് നോട്ടീസ് അയച്ചത് ജനാധിപത്യത്തെ തൂക്കിലേറ്റുന്ന നടപടിയാണെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍. ആദായനികുതി വകുപ്പിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകളുടെ മുന്നില്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധ ധര്‍ണ നടത്തും.  പാര്‍ട്ടി പ്രവര്‍ത്തകരും ജനാധിപത്യ വിശ്വാസികളും ധര്‍ണയില്‍ പങ്കെടുക്കണമെന്ന് ഹസന്‍ അഭ്യര്‍ത്ഥിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടവകാശം കൃത്യമായി വിനിയോഗിക്കണമെന്നും അത് നാടിനോടുള്ള നമ്മുടെ കടമയാണെന്നും സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ക്രൈസ്തവ സമൂഹം അധോ​ഗതിയിലേക്ക് പോകുന്നത് പുറത്തുനിന്നാരും വന്ന് ആക്രമിച്ചിട്ടല്ലെന്നും അകത്തുള്ള സഹോദരങ്ങൾ പരസ്പരം പോരടിച്ചിട്ടാണെന്നും, മറക്കാനും പൊറുക്കാനും ഈ ദുഃഖവെള്ളിയിൽ നമ്മൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് കുഴല്‍മന്ദത്ത് തത്ത എന്ന സ്ത്രീയുടെ കാല്‍ കാട്ടുപന്നി കടിച്ചുമുറിച്ചു. ഗുരുതരമായി പരുക്കേറ്റ അവർ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

രാമേശ്വരം കഫേ സ്ഫോടനക്കേസിൽ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി എൻഐഎ .ഗൂഢാലോചന നടത്തിയവരിൽ ഉൾപ്പെട്ട അബ്ദുൾ മതീഹ് അഹമ്മദ്‌ താഹ, മുസ്സവിർ ഹുസൈൻ ഷാസിബ് എന്നിവർക്കായാണ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്. ഇരുവരെയും കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം വീതം പാരിതോഷികവും പ്രഖ്യാപിച്ചു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *