ദില്ലിയിൽ 27 വർഷങ്ങൾക്ക് ശേഷം ഭരണം പിടിച്ചെടുത്ത ബി ജെ പി, സർക്കാർ രൂപീകരണമടക്കമുള്ള ചർച്ചകൾ സജീവമാക്കി. സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്ന് കാട്ടി ബി ജെ പി, ലഫ്റ്റനന്‍റ് ഗവർണറെ കാണാൻ അനുമതി തേടി. ദില്ലി ബി ജെ പി അധ്യക്ഷൻ വീരേന്ദ്ര സച്ദേവയാണ് ഗവർണർക്ക് കത്ത് നൽകിയത്. 48 എം എൽ എമാർക്കൊപ്പം ഗവർണറെ കാണാനാണ് അനുമതി തേടിയിരിക്കുന്നത്.
മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് രാജിവെച്ചു. വൈകുന്നേരത്തോടെ രാജ്ഭവനിലെത്തി ഗവർണർക്ക് രാജിക്കത്ത് നൽകി. മുഖ്യമന്ത്രിക്കൊപ്പം ബിജെപി നേതാവും മണിപ്പൂരിലെ മറ്റു മന്ത്രിമാരും ഉണ്ടായിരുന്നു. ഇന്ന് രാവിലെ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായുമായി ബിരേൻ സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു ഇതിനു പിന്നാലെയാണ് രാജി. മണിപ്പൂർ കലാപത്തിനിടെ നിരവധി തവണ മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബിജെപി കേന്ദ്ര നേതൃത്വം ഇത് അംഗീകരിച്ചിരുന്നില്ല.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം നേരിട്ടതിന് പിന്നാലെ രാജിസമര്‍പ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേന. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ. സക്‌സേനയെ നേരിട്ട് കണ്ടാണ് അതിഷി രാജി സമര്‍പ്പിച്ചത്. ഇതിനുപിന്നാലെ രാജ്യതലസ്ഥാനത്തെ ഏഴാം മന്ത്രിസഭ പിരിച്ചുവിടുന്നതായി ഗവര്‍ണര്‍ അറിയിച്ചു. ജയില്‍ മോചിതനായ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നാടകീയമായി രാജി പ്രഖ്യാപിച്ചതോടെയാണ് അതിഷി ഡല്‍ഹിയുടെ മുഖ്യമന്ത്രിയായത്.
ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ വിജയത്തിന് കാരണക്കാര്‍ കോണ്‍ഗ്രസാണെന്ന് ആവര്‍ത്തിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ബി.ജെ.പി. വിരുദ്ധ രാഷ്ട്രിയം കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ കോണ്‍ഗ്രസ് തയാറാവുന്നില്ലെന്നും, ഇന്ത്യ മുന്നണിയുടെ ഭാഗമായി കോണ്‍ഗ്രസിനും എ.എ.പിക്കും യോജിച്ച് നില്‍ക്കാനാവാത്ത സാഹചര്യം സൃഷ്ടിച്ചത് കോണ്‍ഗ്രസാണെന്നും എം.വി. ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
അമേരിക്കയിൽ നിന്നും തിരിച്ചയക്കുന്ന 487 പേരിൽ 298 പേരുടെ വിവരങ്ങളാണ് ഇതുവരെ അമേരിക്ക നൽകിയത് എന്നാൽ ബാക്കിയുള്ളവരുടെ വിവരങ്ങളും കൂടി വേണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി കഴിഞ്ഞ ദിവസം അറിയിച്ചത് ഇനി 487 ഇന്ത്യക്കാരെയാണ് അമേരിക്ക തിരിച്ചയക്കുക എന്നതാണ്. തിരിച്ചയക്കുന്ന ആളുകളെ സംബന്ധിച്ച പൂർണമായ വിവരങ്ങൾ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറേണ്ടതുണ്ട്.
കേന്ദ്രത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അമേരിക്കയിൽ നിന്ന് ഇന്ത്യക്കാരെ കൈയും കാലും വിലങ്ങ് അണിയിച്ചാണ് നാടുകടത്തിയതെന്നും ചെറിയ രാജ്യങ്ങൾ ഇതിനെ എതിർത്തു എന്നാൽ ഇന്ത്യ മാത്രമാണ് ഒന്നും ചെയ്യാതിരുന്നതെന്നും വിദേശകാര്യ മന്ത്രി അടക്കം ഇതിനെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണയിൽ രജിസ്റ്റർ ചെയ്ത കേസിൽ സി.എൻ രാമചന്ദ്രനെ പൊലീസ് മൂന്നാം പ്രതിയാക്കി. സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ഡയറക്ടർ അനന്തകുമാറാണ് പെരിന്തൽമണ്ണയിൽ രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതി. നാഷണൽ എൻജിഒ കോൺഫഡറേഷൻ ചെയർമാനാണ് ആനന്ദ കുമാർ. വലമ്പൂർ സ്വദേശി ഡാനിമോന്റെ പരാതിയിലാണ് കേസെടുത്തത്.
പോലീസ് പ്രാഥമിക പരിശോധന പോലും നടത്താതെയാണ് തനിക്കെതിരെ കേസെടുത്തതെന്ന് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ ആരോപിച്ചു. എൻജിഒ കോൺഫെഡറേഷന്റെ ഉപദേഷ്ടാവ് ആയിരുന്നു താനെന്നും, ഫെഡറേഷന്റെ രക്ഷധികാരിയല്ല തെറ്റിദ്ധാരണയാണോ മറ്റെന്തെങ്കിലും ആണോ കേസെടുക്കാൻ കാരണമന്നറിയില്ലെന്നും മുനമ്പം കമ്മിഷന്റെ പ്രവർത്തനം മുടക്കാൻ ഒരുപാട് പേർ ഉണ്ടായിരുന്നു മുനമ്പം കമ്മീഷൻ ആയതുകൊണ്ടാണോ കേസ് വന്നതെന്ന് സംശയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എ എൻ രാധാകൃഷ്ണൻ തന്റെ പക്കൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് തട്ടിപ്പു നടത്തിയ അനന്തുകൃഷ്ണൻ. സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ഡയറക്ടർ ആനന്ദകുമാർ പറഞ്ഞത് അനുസരിച്ചാണ് രാധാകൃഷ്ണനുമായി സഹകരിച്ചതെന്നും എ എൻ രാധാകൃഷ്ണന്റെ സൈൻ എന്ന സ്ഥാപനം ഇമ്പ്ലിമെൻറിംഗ് ഏജൻസിയായിരുന്നുവെന്നും താമസിച്ചിരുന്ന ഫ്ലാറ്റിൽ തെളിവെടുപ്പിന് എത്തിച്ച വേളയിൽ അനന്തു കൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
പാതിവില തട്ടിപ്പ് കേസിൽ പ്രതി ചേർത്ത ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായരെ മുനമ്പം ജുഡീഷ്യൽ കമ്മീഷൻ സ്ഥാനത്ത് നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി. കൊച്ചി സ്വദേശിയായ അഡ്വ. കുളത്തൂർ ജയസിംഗ് ആണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയത്. സിഎൻ രാമചന്ദ്രൻ നായർക്കെതിരെയുള്ള എഫ്ഐആർ സഹിതമാണ് പരാതി നൽകിയിട്ടുള്ളത്. തട്ടിപ്പ് കേസിൽ പ്രതിയായ ഒരാൾ കമ്മീഷൻ ആയി തുടരുന്നത് ശരിയല്ലെന്ന് പരാതിയിൽ പറയുന്നു.
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേരളം ഇന്ത്യയ്ക്ക് പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്ന് മന്ത്രി എം.ബി രാജേഷ്. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റിങ് ഏറ്റവും ഫലപ്രദമായി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റിങ്, പബ്ലിക് ഹിയറിങ് എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
തൃശൂരിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം പ്രവർത്തന റിപ്പോർട്ട്. വോട്ടർമാരെ ചേർക്കുന്നതിൽ വീഴ്ച പറ്റിയെന്നും പുതുതായി ചേർത്ത വോട്ടർമാരെ മനസ്സിലാക്കുന്നതിലും ജാഗ്രത കുറവുണ്ടായെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.
ഹയര്‍ സെക്കന്‍ഡറി പരീക്ഷാ സമയം പുന:ക്രമീകരിക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു കോഴിക്കോട്ട് ജില്ലാ ജനറല്‍ സെക്രട്ടറി ഫിലിപ്പ് ജോൺ നിവേദനം നല്‍കി. എല്ലാ പരീക്ഷകളും ഉച്ചയ്ക്കു ശേഷം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇസ്ലാം മതവിശ്വാസികള്‍ക്ക് ഏറെ പ്രധാനപ്പെട്ട റമദാന്‍ വ്രതം മാര്‍ച്ച് ആദ്യ വാരം ആരംഭിക്കും. കടുത്ത ചൂടില്‍ ഉച്ചയ്ക്കുശേഷം മൂന്നുമണിക്കൂര്‍ പരീക്ഷയെഴുതേണ്ടിവരുന്നത് വ്രതം അനുഷ്ടിക്കുന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് വലിയ പ്രയാസമുണ്ടാക്കുമെന്ന് നിവേദനത്തില്‍ വ്യക്തമാക്കുന്നു.
വാളയാറിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മരണം ആത്മഹത്യയാകാമെന്ന് കൊച്ചി സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. നേരത്തെ പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന കണ്ടെത്തൽ പാലക്കാട് വിചാരണ കോടതി തള്ളിയിരുന്നു.കുട്ടികളുടെ അരക്ഷിതമായ ജീവിതസാഹചര്യവും ക്രൂരമായ ലൈംഗീക ചൂഷണവും ആത്മഹത്യയിലേക്ക് നയിക്കാനുള്ള സാധ്യതകളെന്നാണ് സിബിഐ കണ്ടെത്തൽ.
ദേശീയ പാതയില്‍ ടോള്‍ പിരിവ് ആരംഭിച്ചതുമുതല്‍ 13 വര്‍ഷത്തെ കണക്ക് അനുസരിച്ച് കരാർ പ്രകാരമുള്ള സുരക്ഷയൊരുക്കാതെ പാലിയേക്കര ടോള്‍പ്ലാസയില്‍ പിരിച്ചെടുത്തത് 1521 കോടിയെന്ന് റിപ്പോർട്. സുരക്ഷാ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്ന 11 ബ്ലാക്ക് സ്‌പോട്ടുകളില്‍ അഞ്ചിടത്ത് പരിഹാര നടപടികള്‍ കമ്പനി ചെയ്ത് തുടങ്ങിയിട്ടുണ്ടെങ്കിലും നടത്തറ, മരത്താക്കര, പോട്ട ആശ്രമം ജങ്ഷന്‍, പുതുക്കാട്, കൊടകര, പേരാമ്പ്ര എന്നിവിടങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കമ്പനി വിവരാവകാശ രേഖയില്‍ പറയുന്നു.
എലപ്പുള്ളി ബ്രൂവറി ഭൂമി ഇടപാടിൽ ഒയാസിസ് കമ്പനിക്കെതിരെ അനിൽ അക്കര പരാതി നൽകി. കമ്പനികൾക്ക് കേരളത്തിൽ നിയമാനുസരണം 15 ഏക്കർ പുരയിടം മാത്രമേ സ്വന്തമായി വാങ്ങുന്നതിനും കൈവശം വെയ്ക്കുന്നതിനും സാധിക്കുകയുള്ളു. കുറ്റക്കാരെ ശിക്ഷിക്കണമെന്നുമാവശ്യപെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്കും വിജിലൻസ് ഡയറക്ടർക്കുമാണ് അനിൽ അക്കര പരാതി നൽകിയത്.
സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭ പരമാധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത. എലപ്പുള്ളിയിലെ മദ്യ പ്ലാന്‍റും പത്തനംതിട്ടയിലെ പൊലീസിന്‍റെ അതിക്രമവുമടക്കമുള്ള വിഷയങ്ങളിലാണ് വിമർശനം. സമൂഹത്തെ മദ്യത്തിൽ മുക്കുന്ന നീക്കമാണ് എലപ്പുള്ളിയിലെ മദ്യ പ്ലാന്‍റെന്നും മദ്യത്തിൽ മുങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയാൽ അത് നാടിനെ സർവ്വനാശത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.
പനമരം പൊലീസ് സ്റ്റേഷനിലെ സി ഐ അഷ്റഫ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. സിപിഎം നേതാക്കൾക്കെതിരെ പൊലീസ് കള്ളക്കേസ് എടുക്കുന്നുവെന്ന് ആരോപിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു പരാമർശം. സി ഐ അഷ്റഫ് തിരിച്ചടി അനുഭവിക്കേണ്ടി വരുമെന്നും വളരെ ഉത്തരവാദിത്വത്തോടെ തന്നെയാണ് പറയുന്നതെന്നും അനുഭവിക്കാനുള്ള ഘട്ടമാണ് അഷ്റഫിന് വരാനുള്ളതെന്നും കെ റഫീഖ് വെല്ലുവിളിച്ചു.
കണ്ണൂർ ആറളം ഫാമിൽ സ്വകാര്യ സംരംഭകരുമായുള്ള പങ്കാളിത്ത കൃഷിക്കെതിരെ ഇടത് സംഘടനകൾ സമരത്തിന്. ആദിവാസി ക്ഷേമ സമിതി നാളെ കുടിൽ കെട്ടി സമരം തുടങ്ങും. പട്ടിക വർഗ വകുപ്പിന്റെ ഭൂമി പാട്ടത്തിന് നൽകി ഫാമിനെ സ്വകാര്യവത്കരിക്കുന്നു എന്നാണ് ആക്ഷേപം. എന്നാൽ ഫാമിനെ ലാഭത്തിലാക്കാനും ആദിവാസികൾക്ക് തൊഴിൽ ഉറപ്പാക്കാനുമുള്ള പദ്ധതിയാണിതെന്ന് മാനേജ്മെന്റ് വിശദീകരിക്കുന്നു.
പശ്ചിമ ബംഗാൾ സ്വദേശികളുടെ പേരിൽ രേഖകളുണ്ടാക്കി വർഷങ്ങളായി തിരുവനന്തപുരത്ത് താമസിച്ചിരുന്ന ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ. കഫീത്തുള്ള, സോഹിറുദീൻ, അലങ്കീർ എന്നിവരാണ് കെട്ടിട നിർമ്മാണത്തിനായി എത്തിയെന്ന വ്യാജരേഖ ചമച്ച് കഴിഞ്ഞിരുന്നത്.
കൊച്ചിയിൽ ട്രാൻസ്ജെൻഡറിനെ കമ്പിവടി ഉപയോഗിച്ച് ആക്രമിച്ച കേസിൽ രണ്ട് പള്ളുരുത്തി സ്വദേശികളെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. ആക്രമിക്കപ്പെട്ട ട്രാൻസ് ജെൻഡർ ഇവരെ തിരിച്ചറിയേണ്ടതുണ്ടെന്നും അതിന് ശേഷമേ അറസ്റ്റ് ചെയ്യൂവെന്നും പൊലീസ് പറഞ്ഞു.
മാലക്കരയിൽ ജില്ലാ റൈഫിൾ ക്ലബ്ബിൽ നിർമാണജോലികൾ നടക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് പേര് മരിച്ചു. ഭീം തകർന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളികളായ രത്തൻ മണ്ഡൽ, ഗുഡു കുമാർ എന്നിവരാണ് മരിച്ചത്. ഷൂട്ടിംഗ് റേഞ്ചിലെ കിടങ്ങിൻ്റെ ബീം ആണ് നിർമാണ വേളയിൽ തകർന്ന് വീണത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
കായിക മേഖലയുടെ വികസനത്തിനായി കേന്ദ്ര സർക്കാർ പുതിയ സമിതി രൂപീകരിച്ചു. കായിക വിദഗ്ധരുടെ ഉപദേശക കൗൺസിൽ എന്ന പേരിലാണ് പുതിയ സമിതി രൂപീകരിച്ചിരിക്കുന്നത്. കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് 17 അംഗ സമിതിയുടെ അധ്യക്ഷൻ. ഷൈനി വിൽസൺ, മേരി കോം, സൈന നെഹ്‍വാൾ, ലിയാൻഡർ പെയ്സ് തുടങ്ങിയവർ സമിതിയിൽ അംഗങ്ങളായിരിക്കും.
ദില്ലിയിലെ മുസ്തഫബാദ് മണ്ഡലത്തിൻ്റെ പേര് മാറ്റാൻ തീരുമാനം. മണ്ഡലത്തിൻ്റെ പേര് മുസ്തഫാബാദ് എന്ന് മാറ്റി ശിവപുരിയെന്നാക്കി മാറ്റുമെന്ന് നിയുക്ത എംഎൽഎ മോഹൻ സിംഗ് ബിഷ്ട് പ്രഖ്യാപിച്ചു.
ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 31 നക്സലൈറ്റുകൾ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും ജീവൻ നഷ്ടമായെന്നും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു.
സൗദി അറേബ്യക്കുള്ളിൽ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി അറബ് രാഷ്ട്രങ്ങൾ. പ്രകോപനപരവും തള്ളിക്കളയേണ്ടതുമാണ് പ്രസ്താവനയെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. പലസ്തീനികളെ അവരുടെ മണ്ണിൽ നിന്ന് നീക്കാനുള്ള ശ്രമങ്ങൾ തള്ളിക്കളയുന്നുവെന്നും യുഎഇ വ്യക്തമാക്കി.
കൊക്കെയ്ന് നിയമപരമായ അനുമതി നൽകിയാൽ മാഫിയകളെ തകർക്കാൻ കഴിയുമെന്ന് കൊളംബിയൻ പ്രസിഡന്‍റ് ഗുസ്താവോ പെട്രോ. കൊക്കെയ്ൻ നിയമവിരുദ്ധമാകാൻ കാരണം അത് ലാറ്റിനമേരിക്കയിൽ നിന്നാണ് വരുന്നത് എന്നതുകൊണ്ടാണെന്നും അല്ലാതെ കൊക്കെയ്ൻ വിസ്കിയെക്കാൾ മോശമായതുകൊണ്ടല്ലെന്നും ഗുസ്താവോ പെട്രോ അഭിപ്രായപ്പെട്ടു.
വരാനിരിക്കുന്ന റമദാനിൽ എല്ലാത്തരം സംഭാവനകളും പണമായി നൽകുന്നതിന് കുവൈത്ത് സാമൂഹിക കാര്യ മന്ത്രാലയം വിലക്ക് ഏർപ്പെടുത്തി, ചാരിറ്റബിൾ സംഘടനകൾ ഇലക്ട്രോണിക് പേയ്‌മെന്റ് രീതികളിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടു. രജിസ്റ്റർ ചെയ്ത ചാരിറ്റബിൾ സൊസൈറ്റികൾക്ക് അയച്ച സർക്കുലറിലാണ് ഈ പുതിയ നിർദ്ദേശം,
ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഗാസയിലെ പ്രധാന മേഖലകളിലൊന്നായ നെറ്റ്‌സാറിം കോറിഡോറില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് തുടങ്ങിയതായി ഇസ്രയേല്‍ അറിയിച്ചു. ആറ് കിലോമീറ്റര്‍ വരുന്ന നെറ്റ്‌സാറിം കോറിഡോറില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനാണ് കരാറിലെ ധാരണ. വടക്കന്‍ തെക്കന്‍ ഗാസ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഈ പ്രദേശത്താണ് സംഘര്‍ഷകാലത്ത് ഇസ്രായേല്‍ സൈന്യം താവളമാക്കിയിരുന്നത്.
പൂനെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ നാലാം നിലയിലുണ്ടായ തീപിടുത്തത്തിൽ 65 വയസുകാരി മരിച്ചു. ഫ്ലാറ്റിൽ ഉണ്ടായിരുന്ന മറ്റൊരാൾക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ പൂനെയിലെ കോൻദ്വാ പ്രദേശത്തായിരുന്നു ദാരുണമായ അപകടമുണ്ടായത്. എൻഐബിഎം റോഡിലെ സൺശ്രീ ബിൽഡിങിന്റെ നാലാം നിലയിൽ തീ പടരുകയായിരുന്നു.
കോൺഗ്രസും എ എ പിയും തമ്മിലുള്ള പൊട്ടിത്തെറി രൂക്ഷമാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ സഖ്യ നേതാക്കൾ രംഗത്ത്. തമ്മില്‍ത്തല്ലി അവസാനിക്കണോ അതേ മുന്നോട്ട് പോകണോയെന്ന് എ എ പിയും കോണ്‍ഗ്രസും തീരുമാനിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. സഖ്യ കക്ഷികളുടെ ഈഗോ തുടര്‍ന്നാല്‍ ദില്ലി ഇനിയും ആവര്‍ത്തിക്കുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ മുന്നറിയിപ്പ്. എൻ സി പി, നാഷണൽ കോൺഫറൻസ്, സമാജ് വാദി പാർട്ടി നേതാക്കളും ആശങ്ക പങ്കുവച്ചു. തമ്മിൽ തല്ലുന്ന സാഹചര്യം ബി ജെ പി ക്ക് കൂടുതൽ സഹായമായെന്നാണ് നേതാക്കൾ അഭിപ്രായപ്പെട്ടത്.
ഡൽഹിനിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ കടുത്ത വിമര്‍ശനമാണ് പാര്‍ട്ടിക്കും ദേശീയ കണ്‍വീനറായ അരവിന്ദ് കെജ്‌രിവാളിനുമെതിരേ ഉയര്‍ന്നത്. എ.എ.പി സഹ സ്ഥാപകനും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണും കെജ്‌രിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കെജ്‌രിവാളിന് മാത്രമാണെന്നാണ് പ്രശാന്ത് ഭൂഷണ്‍ എക്സില്‍ കുറിച്ചു.