Screenshot 2024 02 27 20 21 14 990 com.android.chrome edit 1

 

 

രാഷ്ട്രീയ നേതാക്കൾക്കും മാധ്യമങ്ങൾക്കും സിഎംആർഎൽ പണം നൽകിയത് അഴിമതി മറയ്ക്കാനെന്ന് എസ് എഫ് ഐഒ ദില്ലി ഹൈക്കോടതിയിൽ. എസ് എഫ് ഐ ഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജിയിലെ വാദത്തിനിടെയാണ്    ആരോപണമുന്നയിച്ചത്. സിഎംആർഎല്ലിന്റെ ഹർജി നിലനിൽക്കില്ലെന്നും എസ് എഫ് ഐ ഒ ചൂണ്ടിക്കാട്ടി. വാദങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ എഴുതി നല്കാൻ കക്ഷികൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.

 

ഏഴുലക്ഷത്തിലേറെപ്പേർക്ക് അന്നമേകി ദേവസ്വം ബോർഡിന്റെ സന്നിധാനത്തെ അന്നദാനമണ്ഡപം. ശബരീശ സന്നിധിയിലെ അന്നദാനത്തിന് ലോകമെമ്പാടുമുള്ള ഭക്തരിൽനിന്ന് ഇക്കുറി ഓൺലൈനായി ലഭിച്ച സംഭാവന 2.18 കോടി രൂപയാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.

കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധിക്കെതിരെ എ വിജയരാഘവൻ നടത്തിയ പരാമർശത്തിൽ ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാൻ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ഡിജിപി നിർദ്ദേശം നല്‍കി. തിരൂരങ്ങാടി മണ്ഡലം പ്രസിഡന്‍റാണ് ഡിജിപിക്ക് പരാതി നൽകിയത്. വയനാട്ടിൽ രാഹുൽ ഗാന്ധിയും തുടര്‍ന്ന് പ്രിയങ്കയും ജയിച്ചത് വർഗീയ ശക്തികളുടെ പിന്തുണയോടെയാണെന്നായിരുന്നു വിജയരാഘവന്റെ വിവാദ പ്രസ്താവന.

നെടുമ്പാശ്ശേരി വിമാനത്താവളം എന്ന് പറയുമ്പോൾ തന്നെ ജനങ്ങൾ കെ കരുണാകരനെ ഓർമ്മിക്കുമെന്ന് കെ മുരളീധരൻ. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്ത് നിർത്തുകയും, കേരളത്തിൽ ഒട്ടേറെ വികസനങ്ങൾ കൊണ്ടുവരികയും ചെയ്ത നേതാവാണ് കെ കരുണാകരനെന്ന് കെ മുരളീധരൻ അനുസ്മരിച്ചു.കെ കരുണാകരൻ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം പാലക്കാട് ഏരിയ സമ്മേളനത്തിൽ  നവകേരള സദസ് സമ്പൂർണ പരാജയമെന്ന് വിമർശനം. ആഭ്യന്തര വകുപ്പാണ് സർക്കാരിന് കൂടുതൽ ചീത്തപ്പേരുണ്ടാക്കുന്നതെന്നും ഏരിയ സമ്മേളനത്തിൽ വിമർശനമുയര്‍ന്നു. നിലവിലെ രീതി പിന്തുടർന്നാൽ അടുത്തകാലത്തൊന്നും മണ്ഡലം സിപിഎമ്മിന് തിരികെപ്പിടിക്കാനാവില്ല. തെരഞ്ഞെടുപ്പ് സമയത്ത് ഏരിയ കമ്മിറ്റി അംഗം ഷുക്കൂർ നടത്തിയ അപ്രതീക്ഷിത നീക്കം തിരിച്ചടിയായിയെന്നും സമ്മേളനത്തിൽ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

 

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹംവീണ്ടും അപകടത്തിൽപ്പെട്ടു. വെഞ്ഞാറമൂട് പള്ളിക്കലിൽ വെച്ച് കമാൻഡോ  വാഹനത്തിന് പിന്നിൽ ലോക്കൽ പോലീസിന്റെ ജീപ്പിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. കടക്കൽ കോട്ടപ്പറത്തുള്ള പരിപാടി കഴിഞ്ഞതിന് ശേഷം മുഖ്യമന്ത്രി തിരിച്ചു വരുന്നതിനിടെയാണ് അപകടമുണ്ടായത്.

 

ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത വ്യത്യസ്ത കേസുകളിൽ നടൻമാരായ മുകേഷിനും ഇടവേള ബാബുവിനുമെതിരായ കുറ്റപത്രം സമർപ്പിച്ചു. നടൻ മുകേഷിനെതിരായ ലൈംഗിക പീഡന കേസിൽ വടക്കാഞ്ചേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത അപമര്യാദയായി പെരുമാറിയെന്ന കേസിൽ കൊച്ചി നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇടവേള ബാബുവിനെതിരായ കുറ്റപത്രം. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് റിപ്പോർട്ട് നൽകിയത്.

 

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ നിന്നുള്ള വിമാന സർവീസ് എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചു. ഇൻഡിഗോ എയർലൈൻസാണ് പുതുച്ചേരിയിൽ നിന്ന് ഹൈദരാബാദിലേക്കും ബെംഗളൂരുവിലേക്കും സർവ്വീസ് നടത്തുക.എടിആർ-72 വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ തയ്യാറാണെന്ന് ഇൻഡിഗോ അറിയിക്കുകയായിരുന്നു.

 

തൃപ്പൂണിത്തുറ നഗരസഭയിൽ എൽഡിഎഫ് ഭരണത്തിനെതിരെ ബിജെപി കൊണ്ടുവന്ന  അവിശ്വാസ പ്രമേയത്തെ ചൊല്ലി കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ വാക്കേറ്റം. എന്നാൽ എൽഡിഎഫ് ഭരിക്കുന്ന നഗരസഭയിൽ എൽഡിഎഫും യുഡിഎഫും അവിശ്വാസത്തിൽ നിന്നും വിട്ടുനിന്നു. ബിജെപിയുടെ അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകാതെ, നഗരസഭയിലെ എൽഡിഎഫ് ഭരണത്തിനെതിരെ യുഡിഎഫ് കൗൺസലർമാർ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഇതോടെയാണ് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടായത്.

 

സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും ജനുവരി 22ന് പണിമുടക്കും. സ്റ്റേറ്റ് എംപ്ലോയീസ്  ടീച്ചേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ സർവീസ് സംഘടനകളുടെ പ്രതിഷേധം. തിങ്കളാഴ്ച നടന്ന സമര പ്രഖ്യാപന കൺവെൻഷൻ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു.

 

വനനിയമ ഭേദഗതിയിൽ എൽഡിഎഫിൽ കടുത്ത ഭിന്നത. ക‍ർഷകവിരുദ്ധമായ ഭേദഗതികളിലെ അതൃപ്തി മുഖ്യമന്ത്രിയെ അറിയിച്ച് കേരള കോൺഗ്രസ്. മുഖ്യമന്ത്രിയോട് ആശങ്കകള്‍ പങ്കുവെച്ചെന്ന് ജോസ് കെ മാണിയും മാധ്യമങ്ങളോട് പ്രതികരിച്ചു. ശശീന്ദ്രന് നേരം വെളുത്തില്ലെന്നും ബിൽ പാസ്സാക്കിയാൽ വലിയ പ്രതിഷേധമുണ്ടാകുമെന്നും താമരശ്ശേരി ബിഷപ്പ് സർക്കാറിന് മുന്നറിയിപ്പ് നൽകി.പ്രതിപക്ഷത്തിന്‍റെയും ക്രൈസ്തവ സഭകളുടേയും കടുത്ത എതിർപ്പിനിടെ കേരള കോൺഗ്രസ്സും പരസ്യമായി വിമർശിച്ചതാണ് പ്രശ്നം.

സർക്കാർ തീരുമാനങ്ങളുടെ കാതൽ എന്താണെന്ന് മനസ്സിലാക്കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കുണ്ടെന്ന് ഓർമപ്പെടുത്തുകയും ഭരണത്തിൻ്റെ ഗുണ ഫലങ്ങൾ സാധാരണക്കാർക്ക്  പ്രാപ്യമാക്കുകയും  ചെയ്യുകയുമാണ് അദാലത്തുകൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. കരുതലും കൈത്താങ്ങും കൊടുങ്ങല്ലൂർ താലൂക്ക്തല അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

കാസർകോട്  മൊഗ്രാലിൽ അബ്ദുൽ സലാമിനെ കഴുത്തറുത്ത് കൊന്ന കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കോടതി. കുമ്പള ബദരിയ നഗറിലെ സിദ്ദിഖ്, ഉമർ ഫാറൂഖ്, പെർവാഡിലെ സഹീർ, പേരാൽ സ്വദേശി നിയാസ്, ആരിക്കാടി ബംബ്രാണയിലെ ഹരീഷ്, മൊഗ്രാൽ മാളിയങ്കര കോട്ടയിലെ ലത്തീഫ് എന്നിവരെയാണ് ശിക്ഷിച്ചത്.

 

ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി പാലക്കാട് തത്തമംഗലം ചെന്താമരനഗർ ജി.ബി.യു.പി. സ്കൂളിൽ സ്ഥാപിച്ചിരുന്ന പുൽക്കൂട് തകർത്ത നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം നല്ലേപ്പിള്ളി ഗവ. യു.പി.സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനെതിരേ വിശ്വഹിന്ദു പരിഷത്ത് നേതാക്കളെത്തി ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ചിറ്റൂർ മേഖലയിലെ തന്നെ മറ്റൊരു സ്കൂളിൽ സ്ഥാപിച്ചിരുന്ന പുൽക്കൂട് തകർത്തനിലയിൽ കണ്ടെത്തുന്നത്.

 

വയനാട് ലോക്സഭാ മണ്ഡലത്തിലെ കോൺ​ഗ്രസ് വിജയം സംബന്ധിച്ചുള്ള സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ പരാമർശത്തിൽ ബിജെപിക്ക് സംശയമില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. എന്നാൽ ഡൽഹിയിൽ കോൺഗ്രസിന് കൊടിപിടിക്കുന്നയാളാണ് വിജയരാഘവനെന്നും അത് പറയാൻ എന്ത് അർഹതയാണുള്ളതെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

 

വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ സംഘർഷം. രണ്ട് യാത്രക്കാർ തമ്മിൽ ആരംഭിച്ച വാക്പോര് ഏറ്റുമുട്ടലിലാണ് കലാശിച്ചത്. ഞായറാഴ്ച രാവിലെ 7.35ഓടെ കോപ്പൻഹേഗൻ-ദില്ലി എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. യാത്രക്കാർ തമ്മിൽ സംഘർഷമുണ്ടായെന്നും എന്നാൽ പിന്നീട് അത് വളരെ സൗഹാർദ്ദപരമായി പരിഹരിച്ചെന്നും എയ‍ർ ഇന്ത്യ അധികൃതർ അറിയിച്ചു.

പ്രശസ്ത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ (90) അന്തരിച്ചു. ചൊവ്വാഴ്ച 6.30-ഓടെയായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾക്ക് ചികിത്സയിലായിരുന്നു അദ്ദേഹംഅദ്ദേഹത്തിൻ്റെ മരണവിവരം മകൾ പിയ ബെനഗൽ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.

 

ക്രൈസ്തവ വിശ്വാസികൾക്കൊപ്പം ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.ക്രൈസ്തവരെ ബി.ജെ.പിയിലേക്ക് അടുപ്പിക്കാന്‍ ബി.ജെ.പി. സജീവശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രി സി.ബി.സി.ഐ. ആസ്ഥാനത്ത്‌ എത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായി ജസ്റ്റിസ് വി. രാമസുബ്രഹ്‌മണ്യന്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള സുപ്രീം കോടതി മുന്‍ ജഡ്ജിയാണ് രാമസുബ്രഹ്‌മണ്യന്‍. .

 

മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണമെന്ന് ഇന്ത്യയോടാവശ്യപ്പെട്ട് ബംഗ്ലാദേശ്. നയതന്ത്ര തലത്തില്‍ കത്ത് നല്‍കിയതായി ബംഗ്ലാദേശ് വ്യക്തമാക്കി. ബംഗ്ലാദേശ് കലാപവുമായി ബന്ധപ്പെട്ടുണ്ടായ കൂട്ടക്കൊലയില്‍ ഹസീന വിചാരണ നേരിടണമെന്നാണ് ഇടക്കാല സര്‍ക്കാരിന്‍റെ നിലപാട്.

കർണാടകയിലെ ഹുബ്ബള്ളിയിലെ ശിവക്ഷേത്രത്തിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഒൻപത് അയ്യപ്പഭക്തർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. സായിനഗറിൽ ക്ഷേത്രത്തിലെ മുറിയിൽ കിടന്ന് ഭക്തർ ഉറങ്ങുമ്പോഴായിരുന്നു സംഭവം.

രാജ്യത്തെ എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ ഔപചാരിക വിദ്യാഭ്യാസം നൽകുന്നത് സംബന്ധിച്ച 2010ലെ നിയമത്തിൽ ഭേദ​ഗതി വരുത്തി കേന്ദ്രസർക്കാർ. 5, 8 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പതിവായി പരീക്ഷകൾ നടത്താനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് നൽകുന്നതാണ് പുതിയ ഭേദ​ഗതി. ഇതുവരെ നിലവിലുണ്ടായിരുന്ന നോ-ഡിറ്റൻഷൻ നയത്തിലെ മാറ്റമാണ് ശ്രദ്ധേയം.

 

മുൻ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറുടെ മുൻകൂർ ജാമ്യഹർജി ദില്ലി കോടതി തള്ളി. അറസ്റ്റിൽ നിന്നുള്ള ഇടക്കാല സംരക്ഷണവും കോടതി റദ്ദ് ചെയ്തു  പൂജയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന് ദില്ലി പൊലീസ് കോടതിയെ അറിയിച്ചു. നിയമനത്തിൽ അസ്വാഭാവികത കണ്ടെത്തിയതിനെ തുടർന്ന് പൂജയുടെ ഐഎഎസ് യുപിഎസ്‍സി റദ്ദാക്കിയിരുന്നു.

അല്ലു അർജുന്റെ വീട് ആക്രമിച്ച കേസിൽ 6 പ്രതികൾക്കും ജാമ്യം. പ്രതികൾക്ക് മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുമായി ബന്ധം ഉണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം പൊലീസ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ അല്ലു അർജുൻപ്രതിരോധത്തിലായി.മുഖ്യമന്ത്രിയുടെ അടുത്ത അനുയായിയായ യൂത്ത് കോൺഗ്രസ് നേതാവ്  ശ്രീനിവാസ റെഡ്ഢിയും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെട്ടതാണ് ബിആർഎസ് ആയുധമാക്കുന്നത്.

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *