Screenshot 2024 02 27 20 21 14 990 com.android.chrome edit 1

പൗരത്വ നിയമ ഭേദഗതി നിയമം 2024 ലെ ചട്ടങ്ങൾ അടക്കം വ്യക്തമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. മൂന്ന് രാജ്യങ്ങളിൽ നിന്ന് പീഡനം അനുഭവിക്കുന്ന മത ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയാണ് നിയമമെന്നും അഭയാർത്ഥികൾക്ക് പുനരധിവാസത്തിനുള്ള നിയമ തടസങ്ങൾ നീങ്ങുമെന്നും വിദ്യാഭ്യാസം നേടാനും, വ്യാപാര സ്വാതന്ത്ര്യത്തിനും, വസ്തുവകകൾ വാങ്ങാനും പൗരത്വം നേടുന്നവർക്ക് അവകാശമുണ്ടാകുമെന്നും സര്‍ക്കാര്‍ പറയുന്നു. കേരളത്തിൽ പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ നിലപാടെടുത്തിരുന്നു.

കേരളത്തിൽ പൗരത്വ നിയമ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.വർഗീയ വിഭജന നിയമത്തെ കേരളം ഒന്നിച്ച് എതിർക്കുo.മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരൻമാരായി കണക്കാക്കുന്നതാണ് പൗരത്വ നിയമ ഭേദഗതി നിയമo.കേന്ദ്ര സര്‍ക്കാര്‍ നിയമം പ്രാബല്യത്തിലായെന്ന് അറിയിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടതിന് പിന്നാലെയാണ് മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരൻമാരായി കണക്കാക്കുന്നതാണ് പൗരത്വ നിയമ ഭേദഗതി നിയമമെന്നും വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ പ്രതികരണം.

പൊന്നാനിയിലും കാപ്പാടും മാസപ്പിറവി കണ്ടതോടെ കോഴിക്കോട് ഖാളി മുഹമ്മദ് കോയ തങ്ങള്‍ ജമാലുല്ലൈലി റമദാൻ വ്രതാരംഭം ഔദ്യോഗികമായി സ്ഥിരീകരിച്ചു. കേരളത്തിൽ റമദാൻ വ്രതം നാളെ മുതല്‍ ആരംഭിക്കും.

2024 – 25 അധ്യയന വർഷത്തെ സ്കൂൾ പാഠപുസ്തകത്തിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം നാളെ. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് പരിപാടി ഉദ്ഘാടനം ചെയ്യും. പാഠപുസ്തകങ്ങൾ മെയ് മാസം ആരംഭത്തിൽ കുട്ടികൾക്ക് ലഭ്യമാക്കാൻ ആവശ്യമായ ഒരുക്കങ്ങൾ നടന്നു വരികയാണ്.

കേരള സർവകലാശാല കലോത്സവം നിർത്തി വെക്കാൻ വൈസ് ചാന്‍സിലർ നിർദേശം നൽകി. ഇനി മത്സരങ്ങൾ ഉണ്ടാവില്ല, കഴിഞ്ഞ മത്സരങ്ങളുടെ ഫലം പ്രഖ്യാപിക്കില്ല. കലോത്സവത്തിന്റെ സമ്മാപന സമ്മേളനവും ഉണ്ടാകില്ലെന്ന് സർവകലാശാല അറിയിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട് ലഭിച്ച മുഴുവൻ പരാതികളും പരിശോധിക്കും. അതിന് ശേഷം മാത്രമേ തീരുമാനമെടുക്കാനാവൂ എന്നും അധികൃതര്‍ വ്യക്തമാക്കി.

തലശ്ശേരി മാഹി ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു. ദേശീയപാത വികസനത്തിന്‍റെ ഭാഗമായ മലബാറിലെ ആദ്യ ആറുവരിപ്പാതയാണ് ഇതോടെ യാഥാര്‍ഥ്യമായത്. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എന്നിവര്‍ തലശ്ശേരി ചോനാടത്ത് ഒരുക്കിയ വേദിയില്‍ സന്നിഹിതരായിരുന്നു.ഉദ്ഘാടനത്തിനു ശേഷം സ്പീക്കറിന്റേയും മന്ത്രിയുടേയും നേതൃത്വത്തിൽ ആറുവരി പാതയിലൂടെ ഡബിൾ ഡക്കർ ബസിൽ യാത്ര നടത്തി.

ഇലക്ടറല്‍ ബോണ്ട് കേസില്‍ നരേന്ദ്രമോദിയുടെ ഡൊണേഷന്‍ ബിസിനസ് ഉടന്‍ പുറത്തുവരുമെന്ന് രാഹുല്‍ ഗാന്ധി . ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളില്‍ ഒന്നാണ് ഇലക്ടറല്‍ ബോണ്ട് സംവിധാനമെന്ന് തെളിയുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഇലക്ടറൽ ബോണ്ട് കേസിൽ വിവരങ്ങൾ നൽകാൻ സമയം നീട്ടി നൽകണമെന്ന എസ്ബിഐയുടെ അപേക്ഷ തള്ളിയ സുപ്രീം കോടതി, വിവരങ്ങൾ നാളെ തന്നെ കൈമാറണമെന്ന് ഉത്തരവിട്ടു.

ഡിആര്‍ഡിഒ തദ്ദേശീയമായി വികസിപ്പിച്ച ആണവായുധ പ്രഹര ശേഷിയുള്ള അഗ്നി 5 മിസൈലിന്റെ പരീക്ഷണം വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മിഷൻ ദിവ്യാസ്ത്ര എന്ന പേരിൽ നടത്തിയ പരീക്ഷണം എംഐആര്‍വി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരൊറ്റ മിസൈൽ ഒന്നിലധികം പ്രദേശങ്ങളിൽ ആക്രമിക്കാൻ സാധിക്കുമോ എന്നതായിരുന്നു പരീക്ഷണം. ഇതോടെ എംഐആര്‍വി സാങ്കേതിക വിദ്യയുള്ള ചുരുക്കം രാജ്യങ്ങളുടെ ഗണത്തിലേക്ക് ഇന്ത്യയെത്തി.

 

കേരളത്തിന് അനൂകുലമായ റിപ്പോർട്ടുമായി സർവേ ഓഫ് ഇന്ത്യ.പെരിയാര്‍ കടുവാ സങ്കേത പരിസരത്ത് അനധികൃതമായിട്ടാണ് കേരളം മുല്ലപ്പെരിയാറിലെ പാർക്കിങ് ഗ്രൗണ്ട് നിര്‍മിക്കുന്നതെന്ന വാദമാണ് തമിഴ്നാട് ഉന്നയിച്ചിരുന്നത്. എന്നാൽ പാട്ട ഭൂമിക്ക് പുറത്താണ് നിർമ്മാണമെന്ന് സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. കേസ് അടുത്ത മാസം 24ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട് . മാർച്ച് 11 മുതൽ 12 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം ജില്ലയിൽ  ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ട്. ക്രമാതീതമായി ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വടകരയിൽ അത്യുഗ്ര മത്സരമാണ് നടക്കാൻ പോകുന്നതെന്ന് കെകെ രമ എംഎൽഎ. ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പിൽ ജയിക്കാൻ പോകുന്നതെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും ഇന്നലത്തെ ഷാഫിയുടെ എൻട്രിയോട് കൂടെ തന്നെ ഷാഫിയെ വടകര നെഞ്ചേറ്റിയിരിക്കുകയാണെന്നും കെകെ രമ വ്യക്തമാക്കി.

കെ സി വേണുഗോപാൽ ആലപ്പുഴയിൽ ജയിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോൺഗ്രസിന് രാജ്യസഭയിലെ സീറ്റ് നഷ്ടമാകുമെന്ന സാഹചര്യവും ഉണ്ടാകില്ല, കഴിഞ്ഞ തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കൊടുങ്കാറ്റിലും എൽ ഡി എഫിനൊപ്പം ഉറച്ചു നിന്ന മണ്ഡലം ഇത്തവണയും അത് ആവർത്തിക്കുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

വൻതുക ലോണെടുത്ത് കരുവന്നൂർ ബാങ്കിനെ കബളിപ്പിച്ചുവെന്നും ബാങ്കിൽ നിന്ന് 18 കോടി തട്ടിയെടുത്തുവെന്നുമുള്ള ആരോപണത്തിൻ മേൽ തൃശ്ശൂർ സ്വദേശി കെ.ബി അനിൽകുമാറിനെ ഇ ഡി അറസ്റ്റ് ചെയ്ത് കൊച്ചിയിലെ കോടതിയിൽ ഹാജരാക്കി. ഇയാളോട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി നേരത്തെ സമൻസ് അയച്ചിരുന്നു. ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.

കാറിൽ കയറാൻ 22 ലക്ഷം നൽകാൻ മാത്രം മണ്ടിയാണോ പത്മജ വേണുഗോപാലെന്നും, പത്മജയുടെ കൈയിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും ഡിസിസി പ്രസിഡന്റ് എം.പി വിൻസന്റ് പ്രതികരിച്ചു. തൃശൂരിലെത്തിയ പ്രിയങ്കാ ഗാന്ധിയുടെ പരിപാടിക്കായി 50 ലക്ഷമാണ് ചോദിച്ചത് 22 ലക്ഷം നൽകിയെന്നും, അന്ന് വാഹനപര്യടനത്തിൽ പ്രിയങ്കക്കൊപ്പം തുറന്ന വാഹനത്തിൽ കയറേണ്ടത് താനല്ലേ എന്ന് ചോദിച്ചപ്പോൾ അന്നത്തെ ഡിസിസി പ്രസിഡന്റ് ദേഷ്യപ്പെട്ടുവെന്നായിരുന്നു പത്മജയുടെ ആരോപണം.

സാങ്കേതിക മേഖലയിലെ ആ​ഗോള കമ്പനിയുമായി സഹകരിച്ച് നിർമിത ബുദ്ധിയിൽ പരിശീലനം നൽകുന്നതിന് തിരുവനന്തപുരത്തെ 10 കോളേജുകളിൽ എഐ ലാബുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.ഗവണ്മെന്റ്, സ്വകാര്യ മേഖലകളിലെ 17 കോളേജുകളിൽ നിന്നാണ് എ ഐ ലാബുകൾ സ്ഥാപിക്കുന്നതിന് അപേക്ഷ ലഭിച്ചത്. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 10 കോളേജുകളുടെ പട്ടിക അടുത്ത ഘട്ടത്തിൽ അറിയിക്കുമെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.

മാര്‍ച്ച് 15 മുതൽ ഒരു മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഒരു ഗഡു വിതരണം ചെയ്യുമെന്ന് സംസ്ഥാന ധനവകുപ്പ്. മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.ഏപ്രിൽ മാസം മുതൽ പെൻഷൻ വിതരണം കൃത്യമായി നടക്കുമെന്നാണ് ധനവകുപ്പ് പറയുന്നത്.

2023 -ലെ കേന്ദ്ര സാഹിത്യ അക്കാദമി പരിഭാഷാ പുരസ്‌കാരo പി.കെ. രാധാമണിയ്ക്ക്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘അമൃതാപ്രീതം; അക്ഷരങ്ങളുടെ നിഴലില്‍’ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം.മലയാളം കഥകള്‍ കന്നഡയിലേക്ക് പരിഭാഷപ്പെടുത്തിയതിന് കെ.കെ. ഗംഗാധരനും പുരസ്‌കാരമുണ്ട്.

കട്ടപ്പനയിൽ കൊല്ലപ്പെട്ട നവജാതശിശുവിന്‍റെ മൃതദേഹത്തിനായുള്ള തിരച്ചില്‍ വീണ്ടും തുടങ്ങി. പ്രതികള്‍ മൊഴി നല്‍കിയിട്ടുള്ള സാഗര ജംഗ്ഷനിലെ വീടിനോട് ചേര്‍ന്നുള്ള തൊഴുത്ത് കുഴിച്ചാണ് വീണ്ടും പരിശോധന നടത്തുന്നത്.

വ്യക്തിപരവും രാഷ്ട്രീയപരവുമായ വൈരാഗ്യത്തിൻ്റെ പേരിൽ പാലക്കാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി നവീനെ ബാംഗ്ലൂരുവിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.കേസിലെ വിചാരണ നടപടികൾ നടക്കുന്നതിനിടെയാണ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഖനൗരി അതിർത്തിയിലെ കർഷക സമരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ബൽദേവ് സിംഗ് എന്ന കര്‍ഷകൻ മരണപ്പെട്ടു. ഇതോടെ ചലോ ദില്ലി പ്രതിഷേധത്തിനിടെ അതിർത്തിയിൽ മരിച്ച കർഷകരുടെ എണ്ണം ഏഴായി. ഭാരതീയ കിസാൻ യൂണിയൻ ക്രാന്തികാരി പഞ്ചാബിന്‍റെ പ്രവർത്തകനാണ് ഇദ്ദേഹം.

2008 ൽ 6 പേരുടെ മരണത്തിനിടയാക്കിയ മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയായ പ്രഗ്യാ സിംഗ് ഠാക്കൂറിന് വാറൻറ് അയച്ച് കോടതി.  മുംബൈയിലെ പ്രത്യേക കോടതിയാണ് ജാമ്യം ലഭിക്കാവുന്ന വാറൻറ് നൽകിയത്.

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *