വയനാട് ദുരന്തത്തിൽ ചെലവഴിച്ച തുകയെന്ന പേരിൽ പുറത്തുവന്ന കണക്ക് വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദുരന്തവുമായി ബന്ധപ്പെട്ട് അധിക സഹായം തേടി കേന്ദ്ര സർക്കാരിന് സമർപ്പിച്ച നിവേദനത്തിലെ വിവരങ്ങളാണിത്, കേന്ദ്ര സഹായം നേടാനുള്ള സംസ്ഥാന സർക്കാരിൻ്റെ ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്ന സമീപനമാണ് വസ്തുത വിരുദ്ധമായ ഇത്തരം വാർത്തകൾ എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിൽ മൃതദേഹം മറവ് ചെയ്യാൻ സംസ്ഥാന സർക്കാരിന് ഒരു രൂപ പോലും ചെലവായിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി എന്ന് പിഎംഎ സലാം. ചെലവാക്കിയ പണത്തിൻ്റെ കണക്ക് എങ്ങനെയാണ് എസ്റ്റിമേറ്റാവുകയെന്ന് ചോദിച്ച അദ്ദേഹം മൃതദേഹം സംസ്കരിക്കാൻ 75,000 രൂപയെന്നത് മരിച്ചവരുടെ കുടുംബത്തെ അപമാനിക്കുന്നതാണെന്നും പറഞ്ഞു.
പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഹമ്മദ് ഷിയാസ്. അൻവർ വീണ്ടും തനിക്കെതിരെ വ്യക്തി അധിക്ഷേപം നടത്തുകയാണെന്നും നാവിനു എല്ലില്ലാത്ത വ്യക്തിയാണെന്നും എറണാകുളം ഡിസിസി പ്രസിഡന്‍റ് ഷിയാസ് ആരോപിച്ചു. ഇന്ന് അൻവർ ഉയർത്തിയ ആരോപണം യാതൊരു അടിസ്ഥാനവും ഇല്ലാത്തതാണ് എന്നും പറഞ്ഞു.
അമിത വേഗത്തില്‍ എത്തിയ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു.കോഴിക്കോട് പുതുപ്പാടിയിൽ പ്രബീഷ് – റീന ദമ്പതികളുടെ മകന്‍ അനന്‍ പ്രബീഷ് (9) ആണ് മരിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ച ഈങ്ങാപ്പുഴ എംജിഎം ഹയര്‍ സെക്കന്ററി സ്‌കൂളിനടുത്തു വെച്ചാണ് അപകടമുണ്ടായത്.
എന്ത് കൊടുത്താലും പകരമാകാത്ത സേവന മാതൃക തീർത്ത സന്നദ്ധ പ്രവർത്തകരെ വീണ്ടുമിങ്ങനെ അപഹസിക്കുന്നതെന്തിന് എന്ന ചോദ്യമാണ് വയനാട് ദുരന്തത്തിൽ സർക്കാരിന്റേത് എന്ന രീതിയിൽ ചിലവഴിച്ച തുകകളുടെ കണക്ക് വിവരങ്ങൾ കണ്ടപ്പോൾ മനസ്സിലേക്ക് വന്നതെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി.കേരളം ഒരുമിച്ച് നിന്ന് അതിജയിച്ച ഒരു ദുരന്തത്തിന്‍റെ ഔദ്യോഗിക ചിലവ് കണക്കുകൾ അവ്യക്തമാകരുതെന്നും അതിന്‍റെ വസ്തുതകൾ കൃത്യമായും വ്യക്തമായും അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തത്തെ അഴിമതി നടത്താനുള്ള അവസരമാക്കി മാറ്റുന്ന പതിവ് ഇക്കുറിയും പിണറായി സർക്കാർ തെറ്റിച്ചില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.എല്ലാവരും കൈമെയ് മറന്ന് ദുരന്ത ഭൂമിയിൽ ദുരന്തബാധിതരെ സഹായിച്ചപ്പോൾ എങ്ങനെയൊക്കെ പണം അടിച്ചുമാറ്റാം എന്നായിരുന്നു സർക്കാർ ചിന്തിച്ചത് എന്ന് ഇപ്പോൾ എല്ലാവർക്കും വ്യക്തമായി കഴിഞ്ഞുവെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
സ്വകാര്യ ടിവി ചാനലിനെതിരെ ഡബ്ല്യുസിസി മുഖ്യമന്ത്രിക്ക് പരാതി നൽകി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ ചാനൽ പുറത്തു വിട്ടത് കോടതി വിധി ലംഘിച്ചു കൊണ്ടാണെന്ന് പരാതിയിൽ പറയുന്നു. സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണെന്നും അടിയന്തരമായി ഇടപെട്ട് സ്വകാര്യതയെ അവഹേളിക്കുന്ന വാർത്ത ആക്രമണം തടയണമെന്നും പരാതിയിൽ ഡബ്ല്യുസിസി ആവശ്യപ്പെട്ടു.
വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിക്കൂ എന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങൾ വ്യക്തമായി അറിയാമെന്നും പ്രതികരണം.
മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച 24കാരന്‍റെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ്പുറത്തിറക്കി. സെപ്റ്റംബര്‍ നാലു മുതല്‍ ഒമ്പതുവരെയുള്ള വിശദമായ റൂട്ട് മാപ്പ് ആണ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയത്. റൂട്ട് മാപ്പിൽ പറഞ്ഞിട്ടുള്ള സ്ഥലങ്ങളിൽ ഈ സമയങ്ങളില്‍ സന്ദര്‍ശം നടത്തിയവര്‍ നിപ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടണം എന്നും അറിയിച്ചിട്ടുണ്ട്.
ഇ-സിം സംവിധാനത്തിലേയ്ക്ക് മാറുന്ന ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി പോലീസ്. ഇ-സിമ്മിലേയ്ക്ക് മാറുന്നവരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘം സജീവമാണെന്നും, ഇവർക്കെതിരെ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു.
കൊല്ലം മൈനാഗപ്പളളിയിൽ കാറിടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികളായ അജ്മലിന്റെയും, ഡോ. ശ്രീക്കുട്ടിയുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇന്നലെയുണ്ടായ അപകടത്തില്‍ ഡോ. ശ്രീക്കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഒളിവിൽ പോയ അജ്മലിനെ ശാസ്താംകോട്ട പൊലീസ് ഇന്ന് ആണ്പിടികൂടിയത്.
പാല്‍ വിപണിയില്‍ റെക്കോര്‍ഡിട്ട് മില്‍മ. ഓണവിപണിയില്‍ 1.33 കോടിലിറ്റര്‍ പാല്‍ വില്‍പനയാണ് മില്‍മ നടത്തിയത്. ഓണക്കാലത്ത് ആറു ദിവസം കൊണ്ടാണ് ഇത്രത്തോളം പാല്‍ വിറ്റഴിച്ചത്.
അമിത വേഗത്തില്‍ എത്തിയ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു.കോഴിക്കോട് പുതുപ്പാടിയിൽ പ്രബീഷ് – റീന ദമ്പതികളുടെ മകന്‍ അനന്‍ പ്രബീഷ് (9) ആണ് മരിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ച ഈങ്ങാപ്പുഴ എംജിഎം ഹയര്‍ സെക്കന്ററി സ്‌കൂളിനടുത്തു വെച്ചാണ് അപകടമുണ്ടായത്.
ബിജെപി നേതൃത്വം നൽകുന്ന മൂന്നാം എൻഡിഎ സർക്കാർ 100 ദിനങ്ങൾ പൂർത്തിയാക്കാനൊരുങ്ങവേ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 100 ദിവസത്തിനുള്ളിൽ, റെയിൽ, റോഡ്, തുറമുഖം, വിമാനത്താവളം, മെട്രോ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികൾക്ക് അംഗീകാരം നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഹമ്മദാബാദിൽ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഫ്ലാഗ് ഓഫും നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്ന് ശിവസേന എംഎൽഎ സഞ്ജയ് ഗെയ്ക് വാദ്. സംവരണത്തെ കുറിച്ച് രാഹുൽ ഗാന്ധി അമേരിക്കയിൽ നടത്തിയ പരാമർശത്തിന് എതിരെയാണ് ശിവസേന എംഎൽഎ രംഗത്തെത്തിയത്. ഇന്ത്യയിലെ സംവരണ സമ്പ്രദായം അവസാനിപ്പിക്കുന്നതിനെ കുറിച്ച് വിദേശത്തായിരുന്നപ്പോൾ രാഹുൽ ഗാന്ധി പറഞ്ഞെന്നാണ് ഗെയ്‌ക്‌വാദ് പറയുന്നത്.
മെട്രോ നഗരങ്ങളായ മുംബൈയേയും ബെംഗളൂരുവിനേയും ബന്ധിപ്പിച്ചുകൊണ്ട് 14 വരിയുള്ള പുതിയ റോഡ് വരുന്നു. കേന്ദ്ര ഉപരിത ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
മണിപ്പൂരിലെ ക്രമസമാധാന നില പരിഗണിച്ച് ഇൻറർനെറ്റ് സേവനങ്ങളുടെ നിരോധനം അഞ്ചുദിവസത്തേക്ക് കൂടി നീട്ടി. ഇംഫാൽ വെസ്റ്റ് ബിഷ്ണുപ്പൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ 15 വരെ ഇൻറർനെറ്റ് സേവനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. സംഘർഷ സാധ്യത നിലനിന്നിരുന്ന മേഖലകളിൽ നേരത്തെ കർഫ്യൂം ഏർപ്പെടുത്തിയിരുന്നു ഇതിലും ഇളവ് അനുവദിച്ചിട്ടുണ്ട്.
സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാരെ വീണ്ടും ചർച്ചക്ക് ക്ഷണിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.സമരവസാനിപ്പിക്കുന്ന കാര്യത്തിൽ ഡോക്ടർമാർക്കിടയിൽ ഭിന്നതയുണ്ടെന്ന ടിഎംസി ആരോപണത്തിനിടെയാണ് കൂടിക്കാഴ്ചക്ക് മമത സന്നദ്ധത അറിയിച്ചത്.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നാളെ രാജിക്കത്ത് നൽകും. നാളെ ചേരുന്ന യോഗത്തിൽ എംഎൽഎമാർ ഒരോരുത്തരോടും കെജ്രിവാൾ അഭിപ്രായം തേടുമെന്നും ഇത് പ്രകാരം നാളെ തന്നെ അടുത്ത മുഖ്യമന്ത്രി ആരാകണം എന്ന് തീരുമാനിക്കുമെന്നും സൗരഭ് ഭരദ്വാജ് അറിയിച്ചു. കെജ്രിവാൾ ആവശ്യപ്പെട്ടതു പോലെ ദില്ലിയിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ജമ്മുകശ്മീര്‍ നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിൻറെ പരസ്യ പ്രചാരണം ഇന്നവസാനിക്കും. ദോഡ, അനന്ത്നാഗ് , പുല്‍വാമ, കുല്‍ഗാം, ഷോപ്പിയാന്‍ ജില്ലകളിലായി 24 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പോളിംഗ് നടക്കുന്നത്.
മൂന്നാം മോദി സർക്കാരിന്റെ കാലാവധി തീരും മുമ്പ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.ഈ സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ പ്രകടന പത്രികയിലെ വാഗ്ദാനം ബിജെപി യാഥാർത്ഥ്യമാക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ലോക്സഭയിൽ സീറ്റ് നില മെച്ചപ്പെടുത്തി പ്രതിപക്ഷ നേതൃ സ്ഥാനം അടക്കം നേടിയ കോൺഗ്രസിന് നാല് പാർലമെൻ്ററി സ്റ്റാൻ്റിംഗ് കമ്മിറ്റികളുടെ അധ്യക്ഷ പദവി കൂടി നൽകാൻ ധാരണയായി. വിദേശകാര്യം, ഗ്രാമവികസനം, കൃഷി എന്നീ ലോക്സഭ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ അദ്ധ്യക്ഷ സ്ഥാനമാകും കോൺഗ്രസിന് ലഭിക്കുക. രാജ്യസഭയിൽ നിന്ന് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനവും കോൺഗ്രസിന് കിട്ടും.
യു.എസ്സിന്റെ ഒരു ആളില്ലാ ചാര വിമാനം കൂടി വെടിവെച്ചിട്ടതായി യെമനിലെ ഹൂത്തികള്‍. അമേരിക്കന്‍ നിര്‍മ്മിത എം.ക്യു-9 റീപ്പര്‍ ഡ്രോണാണ് ഹൂത്തികള്‍ തകര്‍ത്തത്. സര്‍ഫസ്-ടു-എയര്‍ മിസൈല്‍ ഉപയോഗിച്ചായിരുന്നു ആക്രമണം എന്നാണ് ദൃശ്യങ്ങളില്‍നിന്ന് മനസിലാകുന്നത്.
ഏഷ്യല്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെമിയില്‍ ദക്ഷിണകൊറിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം.