പുതിയ മന്ത്രിമാരായി രാമചന്ദ്രന്‍ കടന്നപ്പള്ളിയും കെ.ബി ഗണേഷ്‌കുമാറും സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ട്. രാമചന്ദ്രന്‍ കടന്നപ്പള്ളിക്കു രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പുകളാണ് നല്‍കിയത്. മന്ത്രി കെബി ഗണേഷ്‌കുമാറിന് ഗതാഗത വകുപ്പും കെഎസ്ആര്‍ടിസിയും നല്‍കി. മന്ത്രി വി.എന്‍ വാസവന് സഹകരണ വകുപ്പിനൊപ്പം തുറമുഖ വകുപ്പ് കൂടി അധികമായി നല്‍കി. സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള സിനിമ വകുപ്പ് കൂടി ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
മന്ത്രിമാരുടെ സത്യപ്രതിജ്ഞ വേദിയിലും പരസ്പരം അഭിവാദ്യം ചെയ്യാതേയും മിണ്ടാതേയും മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ കടന്നപ്പള്ളി രാമചന്ദ്രനും. വേദിയില്‍ ഇരുവരും അടുത്തടുത്തായി ഇരുന്നിട്ടും പരസ്പരം നോക്കുകപോലും ചെയ്തില്ല. സത്യപ്രതിജ്ഞ ചടങ്ങിനുശേഷം അതിഥികള്‍ക്കു രാജ്ഭവനില്‍ ഒരുക്കിയ ചായസത്കാരം മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചു. മന്ത്രിമാരായ കെബി ഗണേഷ്‌കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനും മാത്രമാണ് ചായ സത്കാരത്തില്‍ പങ്കെടുത്തത്.
കെഎസ്ആര്‍ടിസിയെ അപകടാവസ്ഥയില്‍നിന്ന് കരകയറ്റുമെന്നു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കെ.ബി. ഗണേഷ് കുമാര്‍. ഏതു വകുപ്പായാലും സത്യസന്ധമായി കൈകാര്യം ചെയ്യുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും പറഞ്ഞു.
ഖത്തറില്‍ വധശിക്ഷ ഇളവുചെയ്തു നല്‍കിയ മുന്‍ നാവിക സേന ഉദ്യോഗസ്ഥര്‍ക്ക് അപ്പീല്‍ കോടതി നല്‍കിയത് മൂന്നു മുതല്‍ 25 വരെ വര്‍ഷം തടവുശിക്ഷ. മലയാളി നാവികന് മൂന്നു വര്‍ഷം തടവുശിക്ഷയാണ് നല്‍കിയതെന്നാണ് സൂചന. വിധിക്കെതിരെ ഖത്തര്‍ ഉന്നത കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. തടവുകാരെ കൈമാറുന്നതിന് ഖത്തറുമായി കരാറില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
വാത രോഗങ്ങള്‍ക്കു ചികിത്സയുമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ റ്യുമറ്റോളജി വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
കൊച്ചിന്‍ കാര്‍ണിവലിനോടനുബന്ധിച്ച് നടത്തുന്ന ‘ഗവര്‍ണറും തൊപ്പിയും’ എന്ന നാടകത്തിന്റെ പേരില്‍ നിന്ന് ഗവര്‍ണര്‍ എന്ന വാക്ക് നീക്കം ചെയ്യണമെന്ന് ഫോര്‍ട്ടുകൊച്ചി ആര്‍ ഡി ഒയുടെ ഉത്തരവ്. ഭരണഘടന പദവിയിലിരിക്കുന്നവരെ അവഹേളിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
അയോധ്യയില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നതിനെതിരായ നിലപാടെടുക്കാന്‍ കഴിയാത്തതു കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. വിശ്വാസം ജനാധിപത്യപരമായ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ എടമുട്ടം ബീവറേജ് മദ്യശാലയില്‍ 65,000 രൂപയുടെ മദ്യകുപ്പികഴ്ഡ മുഖം മൂടി ധരിച്ചെത്തിയ യുവാക്കള്‍ മോഷ്ടിച്ചു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഷട്ടര്‍ പൊളിച്ച് മോഷ്ടിച്ചത്.
ഉമ്മന്‍ ചാണ്ടിയെ ഒറ്റുകൊടുത്തതിനുള്ള പ്രതിഫലമായാണ് ഗണേഷ്‌കുമാറിന് എല്‍ഡിഎഫ് മന്ത്രിസ്ഥാനം നല്‍കിയതെന്ന് യൂത്ത് കോണ്‍ഗ്രസ്. അഭിനവ യൂദാസാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് കൊല്ലത്ത് പ്രതീകാത്മക സമരം നടത്തി.
എഐസിസി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു.
ചെങ്ങന്നൂരില്‍ എഴുന്നള്ളിപ്പിനു കൊണ്ടുവന്ന് അവശ നിലയിലായ ആന ചെരിഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വെട്ടിക്കാട് ചന്ദ്രശേഖരന്‍ എന്ന ആനയാണ് ചരിഞ്ഞത്. ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉല്‍സവത്തിന് എഴുന്നള്ളിക്കാനാണ് ആനയെ എത്തിച്ചത്.
മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് 95 വര്‍ഷം തടവും രണ്ടേകാല്‍ ലക്ഷം രൂപ പിഴയും. കണ്ണൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2018 മുതല്‍ നിരവധി തവണ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.
മംഗളൂരു മുതല്‍ ഗോവ വരെ പുതിയ വന്ദേഭാരത് എക്സ്പ്രസ്. ഡിസംബര്‍ 31 നാണ് ഉദ്ഘാടന യാത്ര. നാളെ ഗോവ മുതല്‍ മംഗളൂരു വരെ സര്‍വീസ് നടത്തും.
ഫുഡ് ഡെലിവറി ഭീമനായ സൊമാറ്റോയ്ക്ക് 401.7 കോടി രൂപയുടെ ജിഎസ്ടി നോട്ടീസ്. 2019 ഒക്ടോബര്‍ 29 മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള ജിഎസ്ടിക്കു പുറമേ, പലിശയും പിഴയും ഉള്‍പ്പെടെയാണ് ഈ തുക.
മുംബൈയിലെ ആദ്യത്തെ ഷോപ്പിംഗ് മാളായ സോബോ സെന്‍ട്രല്‍ മാള്‍ ലേലം ചെയ്യുന്നു. 500 കോടി രൂപയാണ് ലേലത്തിന്റെ കരുതല്‍ തുക. ജനുവരി 20-ന് വസ്തുവകകള്‍ പരിശോധിക്കാം. ലേലം നടക്കുന്ന ദിവസമോ അതിന് മുമ്പോ 50 കോടി രൂപ കെട്ടിവയ്ക്കണം. 1990 കളുടെ അവസാനത്തില്‍ സോബോ സെന്‍ട്രല്‍ മാളിനെ ക്രോസ്റോഡ്സ് മാള്‍ എന്നും വിളിച്ചിരുന്നു.
മാതാവിനൊപ്പം ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന യുവതി അമിതവേഗതയിലെത്തിയ കാറിടിച്ച് മരിച്ചു. രാത്രി എട്ടുമണിയോടെ കൈക്കമ്പയ്ക്കു സമീപം പച്ചിന്‍നട്ക ബി.സി റോഡിലാണ് സംഭവം. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഭാസ്‌കര്‍ ആചാര്യയുടെ മകള്‍ ചൈത്ര എന്ന 22 കാരിയാണ് മരിച്ചത്. മാര്‍ച്ച് മൂന്നിന് വിവാഹം നടക്കാനിരിക്കെയാണ് യുവതിയുടെ മരണം.
അപ്പാര്‍ട്ട്‌മെന്റിലെ നീന്തല്‍ കുളത്തില്‍ ഒമ്പതു വയസുകാരി മുങ്ങിമരിച്ചു. ബെംഗളൂരുവിലെ വര്‍ത്തൂര്‍ – ഗുഞ്ചൂര്‍ റോഡിലെ അപ്പാര്‍ട്ട്‌മെന്റിലെ സ്വിമ്മിങ് പൂളിലാണ് മാനസ എന്ന കുട്ടി മരിച്ചത്.