stalin 2

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ  രാജിവച്ചു .ഗവർണറെ കണ്ട്  നിതീഷ് രാജിക്കത്ത് കൈമാറി. നിതീഷിന് ആര്‍ജെഡിയും കോണ്‍ഗ്രസും പിന്തുണ അറിയിച്ച് കത്ത് കൈമാറിയിട്ടുണ്ട്. ഇതോടെ ബിജെപിയെഒഴിവാക്കി പുതിയ സർക്കാർ ഉണ്ടാക്കാൻ നിതീഷിന് നിഷ്പ്രയാസം കഴിയും. എന്നാൽ ഇടക്കാല തെരഞ്ഞെടുപ്പാവശ്യം ഉന്നയിച്ച് കേന്ദ്രമന്ത്രി ആർ കെ സിംഗ് രംഗത്തെത്തി.

മുല്ലപ്പെരിയാറിലെ ആശങ്കയറിയിച്ചുള്ള മുഖ്യമന്ത്രിയുടെ കത്തിന് തമിഴ്നാട് മുഖ്യമന്ത്രിയുടെ മറുപടി.മുല്ലപ്പെരിയാറിന്‍റെ  കാര്യത്തിൽ ഒരു ആശങ്കയും വേണ്ട. അണക്കെട്ടിന്റെ താഴ് ഭാഗത്തുള്ളതിനേക്കാൾ മഴ കുറവാണ് വൃഷ്ടി പ്രദേശത്ത് ലഭിക്കുന്നത്.അധിക ജലം വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോയി റൂൾ കർവ് പാലിക്കുന്നുണ്ട്. മുന്നറിയിപ്പില്ലാതെ അണക്കെട്ടു തുറന്നു ജലം ഒഴുക്കില്ലെന്നും പിണറായി വിജയന്‍റെ  കത്തിനുള്ള മറുപടിയില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഉറപ്പ് നല്‍കി.

കേരളത്തിൽ മഴ കുറഞ്ഞു എങ്കിലും വെള്ളം കയറിയ ഇടങ്ങളിൽ വീടുകളിലേക്ക് ജനങ്ങൾക്ക് മാറി താമസിക്കാൻ കഴിഞ്ഞിട്ടില്ല.  ഇക്കാരണത്താൽ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റിയ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ഇടുക്കി, പത്തനംതിട്ട , ആലപ്പുഴ ജില്ലാ കളക്ടർമാർ.

തിരുവനന്തപുരം കേശവദാസപുരത്തെ വീട്ടമ്മ മനോരമയുടെ കൊലപാതകത്തിൽ ചെന്നൈയിൽ പിടിയിലായ പ്രതി ബംഗാൾ സ്വദേശി ആദം അലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തമിഴ്നാട്ടിലെത്തിയ കേരളാ പൊലീസിന് ആർപിഎഫ് പ്രതിയെ കൈമാറി. സെയ്താപേട്ട് മജിസ്ട്രേറ്റിന് മുന്നിൽ ഇയാളെ ഹാജരാക്കിയതിന് ശേഷം  പ്രതിയെ കേരളത്തിലേക്ക് കൊണ്ടു വരും. നാളെ കോടതിയിൽ ഹാജരാക്കാനാണ് നീക്കം.

മുഖ്യമന്ത്രിയുടെ പേരിലും വ്യാജ വാട്സ്ആപ്പ് സന്ദേശം, ഐപിഎസ് ഉദ്യോഗസ്ഥനിൽ നിന്നും പണം തട്ടാൻ ശ്രമം. ആഗസ്റ്റ് മൂന്നാം തീയതിയാണ് മുഖ്യമന്ത്രിയുടെ ചിത്രവും പേരുമുള്ള വാട്സ് ആപ്പ് അക്കൗണ്ടിൽ നിന്ന് പണം ആവശ്യപ്പെട്ട് തീരദേശ സുരക്ഷാ വിഭാഗം മേധാവി ജെ ജയനാഥിന് സന്ദേശം വന്നത്. മുഖ്യമന്ത്രിയാണെന്നും അത്യാവശ്യമായി പണം വേണമെന്നും ഗിഫ്റ്റ് കാർഡ് വഴി അൻപതിനായിരം രൂപ നൽകാനുമായിരുന്നു നിർ‍ദേശം. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്താണ് സൈബർ പൊലീസിൽ പരാതി നൽകിയത് എന്ന് ജയനാഥ്  പറ‍ഞ്ഞു.

മൈദ, റവ എന്നിവയുടെ കയറ്റുമതിക്ക്  നിയന്ത്രണം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. കഴിഞ്ഞ മാസം, കേന്ദ്രം ഗോതമ്പ് പൊടിയുടെ കയറ്റുമതിയും  നിയന്ത്രിച്ചിരുന്നു. ഉല്പാദനക്കുറവും , സംഭരണ കേന്ദ്രങ്ങളിലെ കുറവും മൂലം മാർച്ച് മുതൽ ആഭ്യന്തര ഗോതമ്പ് വില കുത്തനെ ഉയർന്നിരുന്നു. ഇത് തടയാനാണ് ഗോതമ്പ് കയറ്റുമതി നിയന്ത്രിച്ചത് .

മഴ ശമിച്ചിട്ടും വൃഷ്ടി പ്രദേശങ്ങളിൽ നിന്നുള്ള നീരൊഴുക്ക് കുറയാത്തതിനാൽ സംസ്ഥാനത്ത് കൂടുതൽ അണക്കെട്ടുകൾ തുറക്കുന്നത് തുടരുകയാണ്. കോഴിക്കോട് കക്കയം ഡാമിലെ  ജലനിരപ്പ് റെഡ് അലർട്ട് അളവിനും മുകളിൽ എത്തിയതിനാൽ ഡാം തുറന്നു. സെക്കന്‍ഡില്‍ എട്ട് ക്യുബിക് മീറ്റര്‍ നിരക്കിലാണ് വെള്ളം ഒഴുക്കിവിടുന്നത്.കുറ്റിയാടി പുഴയിൽ 5 സെൻ്റീമീറ്റർ വെള്ളം ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പുഴക്ക് ഇരു കരങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്നാണ് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *