ഓർഡിനൻസുകളിൽ ഒപ്പു വയ്ക്കാത്ത ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി സി പി ഐ മുഖപത്രം ജനയുഗം.ഗവർണർ പദവി പാാഴാണ് എന്ന് തെളിയിച്ചിരിക്കുകയാണ് ഗവർണ്ണർ. ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ അസാധുവാക്കുക വഴി ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണ്. കേരളത്തില്‍ ബിജെപി പ്രതിനിധി ഇല്ലാത്തതിന്‍റെ പോരായ്മ നികത്തുകയാണ് ഗവര്‍ണര്‍. ഇതിനായി രാജ്ഭവനേയും ഗവര്‍ണര്‍ പദവിയേയും ഉപയോഗിക്കുന്നു. ഭരണഘടന പദവിയാണെങ്കിലും ഒട്ടേറെ പരിമിതി തനിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ മനസിലാക്കുന്നില്ല. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്‍റെ കാര്യത്തില്‍ പരാതി പറഞ്ഞ ഗവര്‍ണര്‍ ബിജെപി നേതാവിനെ മാധ്യമ വിഭാഗം സെക്രട്ടറിയാക്കിയെന്നും ജനയുഗം വിമർശിക്കുന്നു.
റോഡിലെ കുഴിയടയ്ക്കൽ അശാസ്ത്രീയം. കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താൻ തൃശ്ശൂർ കളക്ടർ ഹരിത വി കുമാർ ശുപാർശ ചെയ്തു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ദേശീയ പാതയിലെ അറ്റകുറ്റ പണി പരിശോധിക്കാനെത്തിയപ്പോൾ കളക്ടർ മാധ്യമങ്ങളോട് പറഞ്ഞതാണ് ഇക്കാര്യം. ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതയിലെ അറ്റകുറ്റപ്പണികൾ കുറ്റമറ്റതാണോ എന്ന് എറണാകുളം തൃശൂർ കളക്ടർമാർ പരിശോധിക്കണം എന്ന് ഹൈക്കോടതി നിർദ്ദേശം ഉണ്ടായിരുന്നു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടില്‍ എൻഫോഴ്സ്മെൻ്റ് റെയ്ഡ്. അഞ്ച് പ്രതികളുടെ വീടുകളിലും ഒരേ സമയം എന്‍ഫോഴ്സ്മെന്‍റ് പരിശോധന നടത്തുകയാണ്. മുഖ്യപ്രതി ബിജോയി, സുനിൽ കുമാർ ,ജിൽസ്, ബിജു കരീം എന്നിവരുടെ വീട്ടിലാണ് പരിശോധന. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.
. മഹാരാഷ്ട്ര മന്ത്രിസഭാ വികസനത്തിൽ വിമർശനം ഉന്നയിച്ച് എൻ സി പി നേതാവ് സുപ്രിയ സുലെ. ഒരു വനിതാ എം എൽ എയെ പോലും മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തത് സ്ത്രീകളോടുള്ള അവഹേളനം എന്ന് സുപ്രിയ സുലെ പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനം അറിയില്ലെങ്കിൽ വീട്ടിൽ പോയി പാചകം ചെയ്യാൻ തന്നോട് ആവശ്യപ്പെട്ട ബി ജെ പി സംസ്ഥാന അധ്യക്ഷനും മന്ത്രിസഭയിൽ ഇടം നൽകിയതാണ് പുതിയ സർക്കാറിന്റെ നയമെന്നും എൻ സി പി നേതാവ് പറഞ്ഞു. അതിനിടെ ടിക് ടോക് താരത്തിന്റെ ആത്മഹത്യക്കു കാരണമായെന്ന ആരോപണംമൂലം രാജിവയ്ക്കേണ്ടിവന്ന സഞ്ജയ് റൗട്ടിനെ ഷിൻഡെ മന്ത്രിസഭയിലെടുത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ചിത്ര വാഗ് രംഗത്തെത്തിയിരുന്നു.
കാസർകോട് പടന്ന സർക്കാർ യു പി സ്കൂളിലെ അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ക്ലാസിൽ വച്ച് ക്രൂരമായി മര്‍ദിച്ചതായി പരാതി. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ ഷാള്‍ കൊണ്ട് കഴുത്ത് മുറുക്കിയെന്നും പുറത്ത് ഇടിച്ചു എന്നുമാണ് പരാതി. കണക്ക് തെറ്റിച്ചതിന് അധ്യാപകന്‍ മനോജ് മര്‍ദിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറയുന്നു.കഴിഞ്ഞ മാസം 19 നാണ് സംഭവം നടന്നത്. അധ്യാപകന്‍ മര്‍ദിച്ചിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് കുറഞ്ഞുതുടങ്ങി.139.15 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതും ജലം ഒഴുകി വരുന്നത് കുറഞ്ഞതും കാരണമാണ്. എന്നാൽ പെരിയാർ തീരത്തെ 45 കുടുംബങ്ങളിൽ ഉള്ളവർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ്. അതേസമയം ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്.
തീവ്ര ന്യൂനമർദ്ദം ശക്തി കുറയുന്നു , മിക്ക ജില്ലകളിലും മഴ ഒഴിഞ്ഞ് നില്‍ക്കുന്നു. കേരളത്തിൽ ഇന്ന് 6 ജില്ലകളിൽ മഞ്ഞ അലർട്ട് മാത്രം.
പീഡനക്കേസില്‍ കണ്ണൂർ നഗരസഭ കൗൺസിലറും കോൺഗ്രസ് നേതാവുമായ പി വി കൃഷ്ണകുമാർ അറസ്റ്റിൽ. ജൂലൈ 20 നാണ് പി വി കൃഷ്‌ണകുമാർ പീഡിപ്പിച്ചുവെന്ന് കാണിച്ച് വനിത സഹകരണ ബാങ്ക് ജീവനക്കാരിയായ യുവതി സിറ്റി പൊലീസ് കമ്മീഷണർക്കും വനിതാ കമ്മീഷനും പരാതി നൽകിയത്. യുവതി ജോലി ചെയ്യുന്ന കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിലെ മുൻ ജീവനക്കാരൻ കൂടിയായ കൃഷ്‌ണകുമാറിനെ എ സി പി, ടി കെ രത്നകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.