വിനായകന്‍-സുരാജ് വെഞ്ഞാറമൂട് ചിത്രം ‘തെക്ക് വടക്ക്’ ഒക്ടോബര്‍ നാലിന് തിയേറ്ററില്‍ എത്തും. ചിത്രത്തിന്റെ പുതിയ ടീസര്‍ എത്തി. 30 വര്‍ഷമായി തുടരുന്ന മാധവന്റെയും ശങ്കുണ്ണിയുടെയും ശത്രുതയും കേസുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. പ്രേം ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം എസ്. ഹരീഷിന്റെ രാത്രി കാവല്‍ എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ്. റിട്ടയേര്‍ഡ് കെഎസ്ഇബി എഞ്ചിനീയര്‍ മാധവനായാണ് വിനായകന്‍ എത്തുമ്പോള്‍ അരിമില്‍ ഉടമ ശങ്കുണ്ണി ആയാണ് സുരാജ് എത്തുന്നത്. കോട്ടയം രമേഷ്, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍, മനോജ്, ഷമീര്‍ ഖാന്‍, മെല്‍വിന്‍ ജി ബാബു, വരുണ്‍ ധാര, സ്‌നേഹ വിജീഷ്, ശീതള്‍ ജോസഫ്, വിനീത് വിശ്വം, മെറിന്‍ ജോസ്, അനിഷ്മ അനില്‍കുമാര്‍ എന്നിവരും സിനിമയില്‍ വേഷമിടുന്നുണ്ട്. വിനായകന്റെ ഭാര്യ വേഷത്തില്‍ നന്ദിനി ഗോപാലകൃഷ്ണനും സുരാജിന്റെ ഭാര്യയായി മഞ്ജുശ്രീയുമാണ് അഭിനയിക്കുന്നത്.