കേരളത്തിലെ മഹാപ്രളയത്തിന്റെ കഥ പറയുന്ന ‘2018’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കുന്നു. ‘മിന്നല്‍ മിന്നണെ’ എന്നു തുടങ്ങുന്ന പാട്ടിന് വില്യം ഫ്രാന്‍സിസ് ആണ് ഈണമൊരുക്കിയത്. ജോ പോള്‍ വരികള്‍ കുറിച്ച പാട്ട് ശങ്കര്‍ മഹാദേവന്‍ ആലപിച്ചിരിക്കുന്നു. പ്രതീക്ഷയും ആകാംഷയും ഓര്‍മപ്പെടുത്തലുമായ പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. കേരളത്തിലെ മഹാപ്രളയ ദിനങ്ങളുടെ ഭീകരതയെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘2018’. ജൂഡ് ആന്തണിയാണു സംവിധാനം. വേണു കുന്നപ്പള്ളി, സി.കെ.പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നു ചിത്രം നിര്‍മിച്ചിരിക്കുന്നു. ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രം ഒരുങ്ങുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അപര്‍ണ ബാലമുരളി, തന്‍വി റാം, സുധീഷ്, സിദ്ദീഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, അജു വര്‍ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോ.റോണി, ശിവദ, വിനീത കോശി തുടങ്ങി വന്‍ താരനിര തന്നെ 2018ല്‍ അണിനിരക്കുന്നുണ്ട്.