ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘വെടിക്കെട്ട്’ ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ‘ഡും ഡും ഡും’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. ബിബിന്‍ ജോര്‍ജ് തന്നെ രചിച്ച ഗാനത്തിന് അര്‍ജുന്‍ വി അക്ഷയ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. അര്‍ജു വി അക്ഷയയും ടെസ ചാവറയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബിബിനും വിഷ്ണുവും തന്നെയാണ് ചിത്രത്തിന്റെ രചനയും. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇരുന്നൂറോളം പുതുമുഖ താരങ്ങള്‍ ആണ് അഭിനയിക്കുന്നത്. പുതുമുഖങ്ങളായ ഐശ്യര്യ അനില്‍കുമാര്‍, ശ്രദ്ധ ജോസഫ് എന്നിവരാണ് നായികമാര്‍.