പുതിയ 2024 ഹ്യുണ്ടായ് ഐ20 ഫെയ്സ്ലിഫ്റ്റ് ഒടുവില്‍ ഔദ്യോഗിക ചിത്രങ്ങളിലൂടെ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചു. ഹാച്ച്ബാക്കിന്റെ പരിഷ്‌കരിച്ച മോഡല്‍ പുതുക്കിയ, സ്‌റ്റൈലിഷ് ഡിസൈന്‍ കൊണ്ടുവരുന്നതാണെന്നും മികച്ച ഇന്‍-ക്ലാസ് കണക്റ്റിവിറ്റി ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുമെന്നും കാര്‍ നിര്‍മ്മാതാവ് പറയുന്നു. നിലവില്‍, അതിന്റെ ഇന്ത്യന്‍ ലോഞ്ച് ടൈംലൈന്‍ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. എന്നിരുന്നാലും, പുതിയ ഐ20 ആദ്യം യൂറോപ്യന്‍ വിപണികളില്‍ വില്‍പ്പനയ്ക്കെത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതിയ ഹ്യുണ്ടായ് ഐ20 ഫെയ്സ്ലിഫ്റ്റ് പുകാര്‍ നിര്‍മ്മാതാവ് അവതരിപ്പിച്ചു. ആഗോളതലത്തില്‍, ഫാന്റം ബ്ലാക്ക് പേള്‍, അറ്റ്‌ലസ് വൈറ്റ്, ഡ്രാഗണ്‍ റെഡ് പേള്‍, അറോറ ഗ്രേ പേള്‍, മാംഗ്രോവ് ഗ്രീന്‍ പേള്‍ എന്നീ നിറങ്ങളിലും ഹാച്ച്ബാക്ക് ലഭ്യമാണ്. ഓപ്ഷണല്‍ ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ റൂഫ് ഓപ്ഷനും ഉണ്ട്.