ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ടൈഗര്‍ 1200 ശ്രേണിയെ പുതിയ സവിശേഷതകളോടെ അവതരിപ്പിച്ചു. ഈ അപ്ഡേറ്റുകളില്‍ എഞ്ചിനിലെ പരിഷ്‌ക്കരണം, മികച്ച സ്‌റ്റൈലും എര്‍ഗണോമിക്സും, മികച്ച കോര്‍ണറിങ് ഗ്രൗണ്ട് ക്ലിയറന്‍സ്, താഴ്ന്ന സീറ്റ് ഉയരം, പുതിയ ആകര്‍ഷകമായ വര്‍ണ്ണ ഓപ്ഷനുകള്‍ തുടങ്ങിയ മാറ്റങ്ങള്‍ ഉള്‍പ്പെടുന്നു. ട്രയംഫിന്റെ 1160 സിസി ട്രിപ്പിള്‍ എഞ്ചിന്‍ ഇപ്പോള്‍ അതിലും മികച്ച റൈഡിംഗ് അനുഭവം നല്‍കുന്നു. പുതിയ കളര്‍ ഓപ്ഷനുകള്‍ ഉള്‍പ്പെടെ നാല് വേരിയന്റുകളില്‍ ടൈഗര്‍ 1200 ഇപ്പോള്‍ ലഭ്യമാണ്. ടൈഗര്‍ 1200 ജിടി പ്രോയും ജിടി എക്‌സ്‌പ്ലോററും ആകര്‍ഷകമായ കാര്‍ണിവല്‍ റെഡ് നിറത്തിലാണ് വാഗ്ദാനം ചെയ്യുന്നത്. റോഡ് യാത്രകള്‍ക്ക് അനുയോജ്യമാണ്. ഇതിനുപുറമെ, മുമ്പത്തെ സ്നോഡോണിയ വൈറ്റ്, സഫയര്‍ ബ്ലാക്ക് കളര്‍ ഓപ്ഷനുകളിലും ഇത് ലഭ്യമാണ്. അതേസമയം, ടൈഗര്‍ 1200 റാലി പ്രോയും റാലി എക്‌സ്‌പ്ലോററും എല്ലാത്തരം റോഡുകളിലും ഓടാന്‍ അനുയോജ്യമാണ്.