നരേന്ദ്രമോദിക്ക് മൂന്നാം ഊഴമെന്ന് സർവേ. 359 സീറ്റുകളോടെ എൻ.ഡി.എ അധികാരത്തിലെത്തുമെന്ന് റിപ്പബ്ലിക് ടിവി – പിമാർക്ക് എക്സിറ്റ് പോൾ സർവേ ഫലം. ഇന്ത്യ സഖ്യത്തിന് 154 സീറ്റുകളും മറ്റുള്ളവർക്ക് 30 സീറ്റുകളുമാണ് സർവേഫലം പ്രവചിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 118 മുതൽ 133 സീറ്റുകൾ വരെയാണ് പ്രവചനം. മറ്റുള്ളവർക്ക് 43 മുതൽ 48 സീറ്റുകൾ വരെയാണ് മാട്രിസ് സർവേയുടെ ഫലത്തിൽ പ്രവചിക്കുന്നത്.
തെലങ്കാനയിൽ ബിജെപിക്ക് 7 മുതൽ എട്ട് സീറ്റുകൾ വരെയും കോൺഗ്രസിന് 5 മുതൽ 8 വരെ സീറ്റുകൾ ലഭിക്കുമെന്നും ന്യൂസ് 18 എക്സിറ്റ് പോൾ സർവ്വേ ഫലം. കർണാടകയിലും ബിജെപി മികച്ച നേട്ടമുണ്ടാക്കുമെന്നാണ് ന്യൂസ് 18 പ്രവചനം. ആന്ധ്രാപ്രദേശിൽ ജഗന് തിരിച്ചടി നേരിട്ടേക്കും.
കർണാടകയിൽ ബിജെപി മുന്നേറ്റമെന്നാണ് ഇന്ത്യ ടുഡെ എക്സിറ്റ് പോൾ ഫലം . തമിഴ്നാട്ടിൽ ഇന്ത്യ സഖ്യത്തിന് 33 മുതൽ 37 വരെ സീറ്റുകൾ ലഭിക്കുമെന്നും ബിജെപിക്ക് രണ്ട് മുതൽ 4 സീറ്റ് വരെ ലഭിക്കുമെന്നും എക്സിറ്റ് പോൾ ഫലത്തിൽ പറയുന്നു.