കേരള സ്റ്റോറി സിനിമ എസ്എൻഡിപി യോഗങ്ങളിലും വനിത സംഘങ്ങളിലും പ്രദർശിപ്പിക്കുമെന്ന് ഇടുക്കിയിലെ എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ. ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും സമൂഹത്തിൽ നിലനിൽക്കുന്നുവെന്നും, ഇത്തരം വിപത്തുകളെ കുറിച്ചുള്ള ചർച്ചകൾ മുമ്പും എസ്എൻഡിപി യോഗത്തിൽ നടത്തിയിട്ടുണ്ട്. കുടുംബ യോഗങ്ങളിലും ഇത് ചർച്ച ചെയ്യണ്ട വിഷയം ആണെന്നും എസ്എൻഡിപി യോഗം കേന്ദ്ര വനിത സംഘം സെക്രട്ടറി കൂടിയായ സംഗീത വിശ്വനാഥൻ വ്യക്തമാക്കി.