പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിസിനസ് പ്രമുഖൻ ബിൽ ഗേറ്റ്സും തമ്മിലുള്ള അഭിമുഖ പരിപാടി ദൂരദര്ശനിൽ സംപ്രേഷണം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയില്ലെന്ന് റിപ്പോര്ട്ട്. പ്രസാർ ഭാരതി അനുമതി തേടിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ അനുകൂല മറുപടി നൽകാഞ്ഞതിനെ തുടർന്ന് അഭിമുഖം സംപ്രേഷണം ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കെ വിമർശനം ഉയരും എന്ന് അനൗദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസാർ ഭാരതിയെ അറിയിച്ചുവെന്ന് റിപ്പോര്ട്ടിൽ പറയുന്നു.
മോദിയും ബിൽ ഗേറ്റ്സും തമ്മിലുള്ള അഭിമുഖ പരിപാടി ദൂരദര്ശനിൽ സംപ്രേഷണം ചെയ്യാൻ അനുമതി ലഭിച്ചില്ല
