വൈദികർക്കെതിരെ എൻസിപിസിആർ അധ്യക്ഷൻ രംഗത്തെത്തി. സർക്കാര്‍ ഓർഫനേജിനായി നല്‍കിയ സ്ഥലത്ത് നിയവിരുദ്ധമായി പള്ളി പണിതു. നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയെന്നും മതംമാറ്റത്തിന് ശ്രമം നടന്നതായി സംശയമെന്നും എൻസിപിസിആർ അധ്യക്ഷന്‍ വെളിപ്പെടുത്തി.
അതേസമയം എൻസിപിസിആർ, സിഡബ്ലിയുസി സംഘം അറിയിപ്പില്ലാതെ ഓർഫനേജില്‍ പരിശോധന നടത്തി എന്ന് മധ്യപ്രദേശ് സെന്‍റ് ഫ്രാന്‍സിസ് ഓർഫനേജിലെ മലയാളി വൈദികരുടെ പരാതി. ഫയലുകളും കംപ്യൂട്ടറുകളും തകർത്തെന്നും നിയമവിരുദ്ധമായി കന്യാസ്ത്രീകളുടെ മുറികള്‍ പരിശോധിച്ചുവെന്നും വൈദികർ ആരോപിച്ചു.