Congress leader Rahul Gandhi PTI 1679339641119 1

രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടിയിൽ രാജ്യവ്യാപക പ്രതിഷേധം. വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. റായ്പൂരിൽ കോൺഗ്രസ് ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. കോൺഗ്രസ് പ്രവർത്തകർ മോദിയുടെ കോലം കത്തിക്കുകയും ബിജെപി പോസ്റ്ററുകൾക്ക് മുകളിൽ കരി ഓയിൽ ഒഴിക്കുകയും ചെയ്തു. മധ്യപ്രദേശിൽ ട്രെയിൻ തടഞ്ഞാണ് കോൺഗ്രസ് പ്രതിഷേധിച്ചത്. കേരളത്തിലും വലിയ തോതിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. ആലുവയിൽ നരേന്ദ്ര മോദിക്കെതിരെ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധിച്ചു. മോദിയുടെ ചിത്രം കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. രാഹുൽ എം പിയായ മണ്ഡലം ഉൾപ്പെടുന്ന വയനാട് ജില്ലയിലും വലിയ തോതിലുള്ള പ്രതിഷേധമാണ് കോൺഗ്രസ് നേതൃത്വം നടത്തുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *