ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി ബിജെപി കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചതിന് പിന്നാലെ താരത്തെ അധിക്ഷേപിച്ചുകൊണ്ട് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനാറ്റെക്കെതിരെ ദേശീയ വനിതാ കമ്മീഷൻ. ഇൻസ്റ്റഗ്രാമിലാണ് കങ്കണയുടെ ചിത്രത്തോടൊപ്പം സുപ്രിയ ഇവരെ അധിക്ഷേപിക്കും വിധം പോസ്റ്റിട്ടത്. എന്നാൽ ഇതിന് മറുപടിയുമായി താൻ സിനിമാ കരിയറില്‍ പല തരത്തിലുള്ള സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെന്നും എല്ലാ സ്ത്രീകൾക്കും ബഹുമാനത്തിന് അർഹത ഉണ്ടെന്നും കങ്കണ പ്രതികരിച്ചിരുന്നു. എന്നാൽ തന്‍റെ അറിവോടെയല്ല സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് വന്നതെന്നും ഉടൻ തന്നെ അത് പിൻവലിച്ചെന്നുമാണ് സുപ്രിയയുടെ വിശദീകരണം.