കേരളത്തിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിനോട് റിപ്പോര്‍ട്ട് തേടി. ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നോട്ടീസിൽ പറയുന്നത്. പ്ലസ് വൺ സീറ്റ് ലഭിക്കാതെ കേരളത്തിൽ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവമടക്കം ചൂണ്ടിക്കാട്ടിയാണ് നടപടി. ഏഴ് ദിവസത്തിനുള്ളിൽ വിഷയം പരിഹരിക്കാൻ സ്വീകരിച്ച നടപടികളടക്കം വിശദീകരിക്കണമെന്നും നോട്ടീസിൽ പറയുന്നു.