വിഷ്ണു ഉണ്ണികൃഷ്ണന്‍, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിലെ പുതിയ ഗാനമെത്തി. ‘നന്മയുള്ള നാട്’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് പ്രേക്ഷകര്‍ക്കരികിലെത്തിയത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ഈണമൊരുക്കിയിരിക്കുന്നു. വിദ്യാധരന്‍ മാസ്റ്റര്‍ ആണ് ഗാനം ആലപിച്ചത്. ഈസ്റ്റ് കോസ്റ്റ് വിജയന്‍, കെ.വി.അനില്‍ എന്നിവര്‍ ചേര്‍ന്നു തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രമാണ് ‘കള്ളനും ഭഗവതിയും’. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം നിര്‍മിക്കുന്നു. സലിം കുമാര്‍, ജോണി ആന്റണി, പ്രേംകുമാര്‍, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കര്‍, ജയപ്രകാശ് കുളൂര്‍, ജയന്‍ ചേര്‍ത്തല, ജയകുമാര്‍, മാല പാര്‍വതി തുടങ്ങിയവരാണു മറ്റു താരങ്ങള്‍.