നാനി നായകനായി വേഷമിട്ട ഹിറ്റ് ചിത്രമാണ് ‘ജേഴ്‌സി’. സംവിധാനം നിര്‍വഹിച്ചത് ഗൗതമാണ്. ജേഴ്‌സി വീണ്ടും റിലീസ് ചെയ്യുകയാണ്. ഏപ്രില്‍ 20ന് നാനിയുടെ ജേഴ്‌സി തിയറ്ററുകളില്‍ വീണ്ടും എത്തും. തെലുങ്ക് നടന്‍ നാനിയുടെ പുതിയ ചിത്രം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നാനി 33 എന്നാണ് വിശേഷണപ്പേര്. സംവിധാനം നിര്‍വഹിക്കുന്നത് ശ്രീകാന്ത് ഒഡേലയാണ്. ദസറ എന്ന വന്‍ ഹിറ്റിന്റെ സംവിധായകന്‍ ശ്രീകാന്ത് ഒഡേലയുടെ പുതിയ ഒരു ചിത്രത്തിലും നാനി നായകനാകുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. സിങ്കരേണി കല്‍ക്കരി ഖനികളുടെ പശ്ചാത്തലത്തിലുള്ള ചിത്രമായ ദസറയില്‍ നാനി അവതരിപ്പിച്ചത് ‘ധരണി’യെയായിരുന്നു. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമായ കീര്‍ത്തി സുരേഷ് ‘വെണ്ണേല’ എന്ന നായികാ വേഷത്തില്‍ ‘ദസറ’യിലെത്തി. നാനി നായകനായി വേഷമിട്ട പ്രദര്‍ശനത്തിനെത്തിയ ചിത്രം ഹായ് നാണ്ണായും അടുത്തിടെ ഹിറ്റായിരുന്നു. മൃണാള്‍ താക്കൂറാണ് നാനി നായകനായ ചിത്രത്തില്‍ നായികയായത്.