ബോംബെ ഒരു നഗരമല്ല ഒരു മായകാഴ്ചായാണ്. അവിടത്തെ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന മനുഷ്യരുടെ കാലവും സമയവും കൃത്യമായി ക്ലോക്കിന്റെ സൂചി കറങ്ങിപ്പോകുന്നതുപോലെ മാറിക്കൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങളില്‍ പെട്ടുപോകുന്ന മനുഷ്യരുടെയും ആ മനുഷ്യരും ജീവികളും ജീവിക്കുന്ന പ്രകൃതിയുടെയും മാനിഫെസ്റ്റോ ആണ് പ്രേമന് ഇല്ലത്തിന്റെ ഈ നോവലിലൂടെ രേഖപ്പെടുത്തുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രാചീനവും ആധുനികവുമായ നഗരമാണ് മുംബൈ. മുംബൈയിലൂടെ ഇന്ത്യാരാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം വായിക്കാം. വ്യവസായവളര്‍ച്ചയുടെയും അതിന്റെ അധോലോകത്തിന്റെയും മാഫിയാ ചരിത്രവും വായിക്കാം. ‘നാഗരതിയുടെ മാനിഫെസ്റ്റോ’. പ്രേമന് ഇല്ലത്ത്. കറന്റ് ബുക്സ് തൃശൂര്‍. വില 427 രൂപ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan