എൻ പ്രശാന്ത് ഐ എ എസിന്റെ ആവശ്യം നിരസിക്കപ്പെട്ടതിന് പിന്നാലെ പരിഹാസവുമായി ഫേസ്ബുക്ക് പോസ്റ്റ്. പഴയ സിനിമാ രംഗം പോസ്റ്റ് ചെയ്ത്, ഐഎഎസ് ഓഫീസർമാർ വിധേയരായി പെരുമാറേണ്ടത് ഇങ്ങനെയെന്നാണ് പരിഹാസം. നസീർ, ഷീല തുടങ്ങിയവർ അഭിനയിച്ച സിനിമയിലെ ഭാഗമാണ് പോസ്റ്റ് ചെയ്തത്. അതിൽ ഷീല ഭയചകിതയായി പെരുമാറുന്നത് പോലെ ഐഎഎസ് ഓഫീസർ പെരുമാറണമെന്നാണ് ആവശ്യപ്പെടുന്നത് എന്നാണ് പരിഹാസം. പോസ്റ്റിൽ മുതിർന്ന ഐഎഎസ് ഓഫീസർമാരെ ലക്ഷ്യമിട്ടും പരിഹാസമുണ്ട്. ഹിയറിങിനായി ഏപ്രിൽ 16ന് ഹാജരാകാനാണ് എൻ പ്രശാന്തിന് ചീഫ് സെക്രട്ടറി നൽകിയ നിർദേശം.
പരിഹാസവുമായി എൻ പ്രശാന്ത് ഐ എ എസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
