സി പി എമ്മിന്റെ പിന്തുണ രാഹുൽ ഗാന്ധിക്കല്ല എന്നും എതിർക്കുന്നത് ബിജെപി യുടെ ജനാധിപത്യ വിരുദ്ധ നിലപാടിനെയാണെന്നും സംസ്ഥാന സെക്രട്ടറി എം വി .ഗോവിന്ദൻ.
രാഹുൽ ഗാന്ധിക്കല്ലെങ്കിൽ പിന്തുണ ആർക്കെന്നു വ്യക്തമാക്കണമെന്ന് കെ സുധാകരനും പറഞ്ഞു.കേരളത്തിൽ കോൺഗ്രസിനെതിരായ നിലപാടുകളിൽ മാറ്റമുണ്ടാകില്ല. സംസ്ഥാനത്ത് കോൺഗ്രസിനെ അതിശക്തമായി എതിർത്തുകൊണ്ട് തന്നെ പാർട്ടി മുന്നോട്ട് പോകും. അതിൽ വിട്ടുവീഴ്ചയുണ്ടാകില്ല. സിപിഎം ഇപ്പോൾ എടുക്കുന്ന നിലപാട് കോൺഗ്രസിനെ സഹായിക്കുമോ എന്നുള്ളതല്ലെന്നും ജനാധിപത്യ സംവിധാനത്തിന് മുന്നോട്ടുപോകാനുള്ള വഴിയൊരുക്കുകയാണ് രാഷ്ട്രീയപാർട്ടിയെന്ന നിലയിൽ ചെയ്യുന്നതെന്നും ഗോവിന്ദൻ വ്യക്തമാക്കി.ഏത് പാർട്ടികൾക്കെതിരായ ബിജെപി നടപടിയിലും ഇതുതന്നെയാകും സിപിഎം നിലപാടെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.