നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചേഴ്സുകളുടെ ട്രഞ്ച് മൂന്ന് പരമ്പരയിലൂടെ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് 300 കോടി രൂപ സമാഹരിക്കും. 1000 രൂപ മുഖവിലയുള്ള എന്‍.സി.ഡികള്‍ ജനുവരി ആറ് വരെ ലഭ്യമാണ്. തുടര്‍ വായ്പകള്‍, സാമ്പത്തിക സഹായം, കോര്‍പ്പറേറ്റ് ചെലവുകള്‍ തുടങ്ങിയവണ് തുക വിനിയോഗിക്കുക. ഇതിനു പുറമേ അധികമായി സമാഹരിക്കുന്ന 200 കോടി രൂപ കൈവശം വയ്ക്കാനുള്ള അവകാശവുമുണ്ട്. 24, 36, 60, 72, 92 മാസങ്ങളുടെ കാലാവധിയുള്ള എന്‍.സി.ഡികളില്‍ നിന്നുള്ള വരുമാനം പ്രതിമാസ, വാര്‍ഷിക രീതികളിലോ കാലാവധി എത്തുമ്പോള്‍ ഒരുമിച്ചു കിട്ടുന്ന രീതിയിലോ തിരഞ്ഞെടുക്കാം. 9 മുതല്‍ 10.10 ശതമാനം വരെ ലഭിക്കും. മുത്തൂറ്റ് ഫിന്‍കോര്‍പ് വണ്‍ ആപ്പിലൂടെയും 3600ലേറെ ശാഖകള്‍ വഴിയും അപേക്ഷിക്കാം. ഇടപാടുകാര്‍ക്ക് എന്‍.സി.ഡി മോഡ്യൂളിലുള്ള യു.പി.ഐ അധിഷ്ഠിത നിക്ഷേപ സൗകര്യങ്ങളും ഉപയോഗിക്കാം.