ട്രാൻസ്ജെന്റർ എന്നത് വ്യാജ മാനസിക അവസ്ഥയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. പുരുഷനാണെന്ന് പറഞ്ഞ് സ്ത്രീ ശരീര ഭാഗം മുറിച്ചു. ഈ ആളാണ് അവസാനം പ്രസവിച്ചത്. ശരീര ഭാഗം മുറിച്ച് കളഞ്ഞ് പുരുഷനാണെന്ന് പറഞ്ഞാലും ശരീരത്തിന്റെ ഉള്ളിലുള്ള അവയവങ്ങളൊക്കെ അങ്ങനെ തന്നെ ഉണ്ടാകുമെന്നും സലാം പറഞ്ഞു.
ട്രാൻസ്ജെന്റർ പ്രസവം ആഘോഷിച്ചുവെന്ന് പറഞ്ഞ് മാധ്യമങ്ങളെ അദ്ദേഹം കുറ്റപ്പെടുത്തി. വ്യാജ മാനസിക അവസ്ഥയാണ് ഇത്. ഇതിനെ എതിർത്താൽ പിന്തിരിപ്പൻ ആകും. ഇതാണ് പുരോഗമനം എന്നു പറയുന്നത്. സ്വതന്ത്ര ലൈംഗികത കൊണ്ട് വന്നു ക്യാമ്പസുകളിൽ ആളെ കൂട്ടാനാണ് എസ് എഫ് ഐ ശ്രമിക്കുന്നത്. സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലും എസ്എഫ്ഐ – ഡിവൈഎഫ്ഐക്കാരാണ് പ്രതികളാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കോഴിക്കോട് മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ സമരങ്ങളെ സർക്കാർ അടിച്ചു തകർക്കുകയാണെന്ന് സമ്മേളനത്തിൽ യൂത്ത് ലീഗ് പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. ഗുണ്ടാ നേതാക്കളുടെ വാ തുറക്കുമ്പോൾ സർക്കാർ ഭയപ്പെടുന്നുവെന്നും സംസ്ഥാന സർക്കാരിനെതിരായ ശക്തമായ സമരവുമായി യൂത്ത് ലീഗ് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.