സിപി എമ്മിന്റെ ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കില്ലെന്ന് പാണക്കാട് ചേർന്ന യോഗത്തിൽ മുസ്ലിം ലീഗ് തീരുമാനം. കോൺഗസിനെ മാറ്റി നിർത്തി മുന്നോട്ട് പോകാനാകില്ലെന്നും മുസ്ലിം ലീഗ് അറിയിച്ചു.സെമിനാറിൽ പങ്കെടുക്കുന്ന കാര്യത്തിൽ ലീഗിൽ വിവിധ നേതാക്കൾക്ക് ഭിന്നാഭിപ്രായങ്ങളാണുണ്ടായിരുന്നത്. ലീഗിന്റെ തീരുമാനത്തിൽ അത്ഭുതമില്ലെന്നും ലീഗിന്റേത് രാഷ്ട്രീയ തീരുമാനമെന്നും എകെ ബാലൻ പ്രതികരിച്ചു.